CMDRF

ഒളിംപിക്‌സ് ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ തോല്‍വി; പ്രതികരണവുമായി ലയണല്‍ മെസ്സി

ഒളിംപിക്‌സ് ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ തോല്‍വി; പ്രതികരണവുമായി ലയണല്‍ മെസ്സി
ഒളിംപിക്‌സ് ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ തോല്‍വി; പ്രതികരണവുമായി ലയണല്‍ മെസ്സി

പാരിസ്: പാരിസ് ഒളിംപിക്‌സിലെ ആദ്യ മത്സരത്തിലെ അര്‍ജന്റീനയുടെ തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി ലയണല്‍ മെസ്സി രംഗത്ത്. സമനിലയിലായെന്ന് കരുതിയ മത്സരം രണ്ട് മണിക്കൂര്‍ നീണ്ട വാര്‍പരിശോധനയ്ക്ക് ശേഷമാണ് അര്‍ജന്റീന പരാജയപ്പെട്ടത്. പിന്നാലെ ‘ഇന്‍സോലിറ്റോ’ എന്ന് മെസ്സി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി കുറിക്കുകയായിരുന്നു. സ്പാനിഷ് വാക്കായ ഇന്‍സോലിറ്റോയുടെ അര്‍ത്ഥം അസാധാരണം, അപൂര്‍വ്വം എന്നിങ്ങനെയാണ്.

മൊറോക്കയ്‌ക്കെതിരായ മത്സരത്തിന്റെ ഇഞ്ച്വറി ടൈമില്‍ 106-ാം മിനിറ്റിലാണ് അര്‍ജന്റീന സമനില ഗോള്‍ നേടിയത്. മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ കലാശിച്ചെന്ന് കരുതി. മത്സരം അവസാനിച്ചതിന് പിന്നാലെ ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് ഓടിക്കയറുകയും ചെയ്തു. പിന്നാലെയാണ് വാര്‍പരിശോധനയില്‍ അര്‍ജന്റീനന്‍ താരം ക്രിസ്റ്റിയന്‍ മെദിന ഓഫ് സൈഡില്‍ ആയിരുന്നുവെന്ന് കണ്ടെത്തിയത്.

Top