CMDRF

മദ്യപിച്ചെത്തി വീട്ടുകാരുമായി തര്‍ക്കം, യുവാവ് കിണറ്റില്‍ ചാടി

മദ്യപിച്ചെത്തി വീട്ടുകാരുമായി തര്‍ക്കം, യുവാവ് കിണറ്റില്‍ ചാടി
മദ്യപിച്ചെത്തി വീട്ടുകാരുമായി തര്‍ക്കം, യുവാവ് കിണറ്റില്‍ ചാടി

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി മലാം കുന്നില്‍ യുവാവ് മദ്യലഹരിയില്‍ കിണറ്റില്‍ ചാടി. മദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതര്‍ക്കം ഉണ്ടാക്കി യുവാവ് കിണറ്റില്‍ ചാടുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മലാം കുന്ന് സ്വദേശി ആകസ്മിത് (24 ) ആണ് മദ്യലഹരിയില്‍ കിണറ്റില്‍ ചാടിയത്. കിണറ്റില്‍ ചാടിയ യുവാവിനെ മുക്കം ഫയര്‍ ഫോയ്‌സും നാട്ടുകാരും ചേര്‍ന്ന് റെസ്‌ക്യു നെറ്റ് ഉപയോഗിച്ച് രക്ഷപ്പെടുത്തി. തലക്കുള്‍പ്പടെ പരിക്കേറ്റ യുവാവ് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Top