മനാമ: നൈറ്റ് ക്ലബ്ബിലുണ്ടായ വാക്കുതർക്കത്തിനിടെ കൂടെ ഉണ്ടായിരുന്ന സ്ത്രീയുടെ വിരൽ കടിച്ചുമുറിച്ച പ്രവാസി വനിതയ്ക്ക് മൂന്നു വർഷം തടവ് വിധിച്ച് കോടതി. ബഹ്റൈനിലാണ് സംഭവം നടന്നത്. സിറ്റി ഹോട്ടലിലെ നൈറ്റ് ക്ലബ്ബിൽ ലേഡീസ് റൂമിൽ വെച്ചാണ് 28കാരിയായ മോറോക്കൻ സ്വദേശി സ്ത്രീയുടെ വിരൽ കടിച്ചു മുറിച്ചത്.
ഈ വർഷം ഏപ്രിലിൽ ജുഫയറിലെ ഹോട്ടലിനോട് ചേർന്നുള്ള നൈറ്റ് ക്ലബ്ബിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. എന്നാൽ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് യുവതി സ്ത്രീയുടെ വിരൽ കടിച്ചുമുറിച്ചത്. എന്നാൽ ഒടുവിൽ നൈജീരിയക്കാരിയായ വനിതാ സെക്യൂരിറ്റി ഗാർഡ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. തർക്കത്തിനിടയിൽ സെക്യൂരിറ്റി ഗാർഡ് എത്തിയപ്പോൾ ബാത്ത്റൂമിലെ നിലത്ത് രക്തം ഒഴുകുന്നതാണ് കണ്ടത്. അതേസമയം രക്തത്തിൽ കുളിച്ച കയ്യുമായി നിൽക്കുകയായിരുന്നു സ്ത്രീ. തുടർന്ന് പരിക്കേറ്റ സ്ത്രീയ്ക്ക് ഉടൻ തന്നെ സെക്യൂരിറ്റി ഗാർഡ്പ്രാഥമിക ശുശ്രൂഷ നൽകുകയും ഉടൻ തന്നെ എമർജൻസി സർവീസിൽ വിവരം അറിയിച്ച് ചികിത്സക്കായി മാറ്റുകയുമായിരുന്നു. വനിതാ സെക്യൂരിറ്റി ഗാർഡ് തന്നെ ബാത്ത്റൂമിൽ വീണ രക്തം വൃത്തിയാക്കുകയും ചെയ്തു.
ശേഷം അറ്റുപോയ വിരലുമായി ഇരയെ ആശുപത്രിയിലാക്കി. അതേസമയം കടിയേറ്റ് ചെറുവിരലിൻറെ ഒരു ഭാഗം ഛേദിക്കപ്പെട്ടതായി മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് ഈ കേസ് കോടതിയിലെത്തുകയും പ്രതിയുടെ പങ്ക് വ്യക്തമാകുകയുമായിരുന്നു. പ്രതിയുടെ പങ്ക് തെളിഞ്ഞതോടെ കോടതി മൂന്ന് വർഷം തടവ് വിധിക്കുകയായിരുന്നു.