പെട്രോള്‍ അടിച്ച് പണം ജി-പേ ആയി നല്‍കിയപ്പോള്‍ ശബ്ദം കേട്ടില്ലെന്ന് പറഞ്ഞുണ്ടായ തര്‍ക്കത്തില്‍ ജീവനക്കാരന് പരിക്ക്. പിന്നാലെ ചോദിക്കാന്‍ എത്തിയ നാട്ടുകാരന് കുത്തേറ്റു. കോട്ടയം തലയോലപ്പറമ്പിലെ പെട്രോള്‍ പമ്പിലാണ് ജീവനക്കാരനായ അപ്പച്ചന് മര്‍ദ്ദനമേറ്റത്.
ഇന്നലെ രാത്രിയിലാണ് സംഭവം അരങ്ങേറുന്നത്. ഗൂഗിള്‍ പേ ചെയ്തപ്പോള്‍ അനൗണ്‍സ്‌മെന്റ് ശബ്ദം കേട്ടില്ലെന്ന് പറഞ്ഞായിരുന്നു തുടക്കം.
വടകര സ്വദേശികളായ അക്ഷയ്, അജയ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് തലയോലപ്പറമ്പ് പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.