CMDRF

മൊബൈൽഫോണിൽ ലുഡോ ഗെയിം കളിക്കുന്നതിനിടെ തർക്കം; 19-കാരനെ സുഹൃത്ത് കുത്തിക്കൊന്നു

മൊബൈൽഫോണിൽ ലുഡോ ഗെയിം കളിക്കുന്നതിനിടെ തർക്കം; 19-കാരനെ സുഹൃത്ത് കുത്തിക്കൊന്നു
മൊബൈൽഫോണിൽ ലുഡോ ഗെയിം കളിക്കുന്നതിനിടെ തർക്കം; 19-കാരനെ സുഹൃത്ത് കുത്തിക്കൊന്നു

മുംബൈ: മൊബൈൽഫോണിൽ ലുഡോ ഗെയിം കളിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ 19-കാരനു ദാരുണ മരണം. താനെ മുംബ്ര സ്വദേശിയായ സൂഫിയാൻ ഷേഖ് ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇമ്രാൻ, ശംസുദ്ദീൻ സയ്യിദ് എന്നിവരാണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ ആസിഫ് ഒളിവിലാണ്.

ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മൊബൈൽഫോണിൽ ലുഡോ ഗെയിം കളിക്കുന്നതിനിടെ സൂഫിയാനും പ്രതികളിലൊരാളായ ആസിഫും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു .തുടർന്ന് തർക്കം കൈയാങ്കളിയിലെത്തി. ആസിഫ് സൂഫിയാനെ പിടിച്ചുവെയ്ക്കുകയും ഈ സമയം മറ്റൊരു പ്രതിയായ ഇമ്രാൻ കത്തിയുമായി വരികയുമായിരുന്നു. തുടർന്ന് ഇമ്രാൻ കൈമാറിയ കത്തി ഉപയോഗിച്ച് ശംസുദ്ദീനാണ് സൂഫിയാനെ കുത്തിപ്പരിക്കേൽപ്പിച്ചത്. വയറിൽ മൂന്നുതവണ കുത്തേറ്റ സൂഫിയാനെ പിന്നീട് മുംബയിലെ കൽവാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൃത്യത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതികളിൽ രണ്ടുപേരെ പോലീസ് പിന്നീട് പിടികൂടി. ഒളിവിൽപോയ ആസിഫിനായി തിരച്ചിൽ തുടരുകയാണ്.

Top