CMDRF

വാക്കുതർക്കം; ഭാര്യയെയും ഭാര്യമാതാവിനെയും കൊലപ്പെടുത്തി, 2 പ്രവാസികൾ അറസ്റ്റിൽ

റിയാദിൽ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരു സുഡാനി പൗരനും മക്കയിലുണ്ടായ രണ്ടാമത്തെ സംഭവത്തിൽ ഒരു ഈജിപ്ഷ്യൻ പൗരനുമാണ് പിടിയിലായത്

വാക്കുതർക്കം; ഭാര്യയെയും ഭാര്യമാതാവിനെയും കൊലപ്പെടുത്തി, 2 പ്രവാസികൾ അറസ്റ്റിൽ
വാക്കുതർക്കം; ഭാര്യയെയും ഭാര്യമാതാവിനെയും കൊലപ്പെടുത്തി, 2 പ്രവാസികൾ അറസ്റ്റിൽ

റിയാദ്: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഭാര്യമാരെയും ഭാര്യമാതാവിനെയും കൊലപ്പെടുത്തിയ രണ്ട് വിദേശികൾ സൗദി അറേബ്യയിൽ അറസ്റ്റിൽ. റിയാദിൽ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരു സുഡാനി പൗരനെയും മക്കയിലുണ്ടായ രണ്ടാമത്തെ സംഭവത്തിൽ ഒരു ഈജിപ്ഷ്യൻ പൗരനെയുമാണ് പോലീസ് പിടികൂടിയത്.റിയാദിൽ കുടുംബസമേതം താമസിച്ചിരുന്ന സുഡാനി പൗരൻ തന്റെ ഭാര്യയുമായി വാക്ക് തർക്കമുണ്ടാവുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

Also Read: കുവൈറ്റിൽ ഒന്നര കിലോ ​ഹെറോയിനുമായി ഒരാൾ പിടിയിൽ


പബ്ലിക് പ്രോസിക്യുഷന് പ്രതിയെ കൈമാറി. അതേസമയം ഈജിപ്ഷ്യൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തത് ഭാര്യയെയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തിയ കേസിലാണ്. ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് രണ്ട് പേരെയും പ്രതി ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പ്രതിയെ മക്ക പ്രവിശ്യാ പോലീസ് കസ്റ്റഡിയിലെടുത്ത് പബ്ലിക് പ്രോസിക്യുഷന് കൈമാറി.

Top