കെഎസ്ആര്‍ടിസി ഡ്രൈവറുമായി തര്‍ക്കം; മേയര്‍ ആര്യാ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ ദേവിനുമെതിരെ കേസ്

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ ദേവിനുമെതിരെ കേസ്. മേയര്‍ ആര്യാ രാജേന്ദ്രന്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തിലാണ് കേസെടുത്തത്. സംഭവം പരിശോധിച്ച് നടപടിയെടുക്കാന്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിന് തിരുവനന്തപുരം ജെഎഫ്എംസി കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. കേസ് റദ്ദാക്കുന്നതിന് വേണ്ടി എംഎല്‍എയും മേയറും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.

നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തടസപ്പെടുത്തല്‍ എന്നിവയാണ് വകുപ്പുകള്‍. മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Top