തിരുവനന്തപുരം: സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ വിസിമാരെ നിയമിക്കാത്തതിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസി നിയമന ബില്ല് രാഷ്ട്രപതി അംഗീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ ബില്ലിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ല. സര്‍ക്കാര്‍ എന്തുകൊണ്ടാണ് വിസിമാരെ നിയമിക്കാത്തത്? വിസിമാരെ നിയമിച്ചുകഴിയുമ്പോള്‍ അത് നിയമപരമാണോയെന്ന് അറിയാമല്ലോ.
Also Read:‘വയനാട്ടിലെ ജനങ്ങളെ രാഹുലും പ്രിയങ്കയും വഞ്ചിക്കുകയാണ്’; ആരോപണവുമായി സത്യന്‍ മൊകേരി
കേരളത്തിലെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാര്‍ ഇല്ലാത്തതിനുള്ള കാരണം സര്‍ക്കാര്‍ ഉണ്ടാക്കിയ തടസങ്ങളാണ്. സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ കാരണങ്ങളാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുനമ്പം വഖഫ് ഭൂ പ്രശ്‌നത്തില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.