കോഴിക്കോട്: അർജുൻ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചവനാണെന്ന് ലോറി ഉടമ മനാഫ്. അർജുനെ കിട്ടാൻ ഒരുപാട് ബഹളമുണ്ടാക്കേണ്ടി വന്നുവെന്നും അർജുൻ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചവനാണന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. അർജുന്റെ കുടുംബത്തിന് എല്ലാം പോയല്ലോ എന്ന് മാത്രമാണ് താൻ ആലോചിച്ചത്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് അവസാനമായെന്നും മനാഫ് പറഞ്ഞു. അർജുനെ ഒരു കാരണവശാലും പുഴയിലുപേക്ഷിച്ച് പോകില്ല. തനിക്ക് ലോറി വേണ്ട, അർജുനെ തിരികെ വേണം, അത് ആ അമ്മയ്ക്ക് കൊടുത്ത വാക്കാണെന്നായിരുന്നു മനാഫ് പറഞ്ഞത്. അർജുനെ കാണാതായത് മുതൽ ഗംഗാവലി പുഴയുടെ തീരത്ത് കാത്തിരിക്കുകയായിരുന്നു മനാഫ്. അർജുനെ കണ്ടെത്തി, ഇനി ബാക്കിയുളള രണ്ട് പേരെയും കണ്ടെത്തണമെന്നും മനാഫ് കൂട്ടിച്ചേർത്തു.