സൈന്യമെത്താൻ വൈകും; രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സുപ്രീം കോടതിയിൽ ഹർജി

സൈന്യമെത്താൻ വൈകും; രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സുപ്രീം കോടതിയിൽ ഹർജി
സൈന്യമെത്താൻ വൈകും; രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സുപ്രീം കോടതിയിൽ ഹർജി

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ വേ​ഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഡ്വ. സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയത്. കർണാടക സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നും ഹർജിയിൽ പറയുന്നു.

ദൗത്യം സൈന്യത്തെ ഏൽപ്പിച്ച് രാവും പകലും ഇല്ലാതെ രക്ഷാപ്രവർത്തനം തുടരണമെന്ന് കേന്ദ്രസർക്കാരിനും കർണാടക സർക്കാരിനും നിർദേശം നൽകണമെന്നും ഹർജിയിലുണ്ട്. അതേസമയം, ബെലഗാവിയില്‍നിന്നുള്ള സൈന്യത്തിന്റെ അറുപതംഗ സംഘം ദുരന്തസ്ഥലത്തേക്ക് എത്തുന്നത് വൈകുമെന്നാണ് അറിയുന്നത്.

ഉച്ചയ്ക്ക് ഒരുമണിയോട് കൂടി മാത്രമേ കരസേന ഇവിടേക്ക് എത്തൂ. നേരത്തേ രാവിലെ പത്തുമണിയോടെ സൈന്യം എത്തുമെന്നായിരുന്നു സൂചന. ​ഗം​ഗാവാലി പുഴയിൽ വീണ്ടും തിരച്ചിൽ നടത്താൻ നേവിയുടെ പ്രത്യേക സംഘം പ്രദേശത്ത് എത്തിയിട്ടുണ്ട്. പുതിയ ബോട്ടുകളടക്കം ലോറിയിൽ എത്തിച്ചു.

Top