72 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് അർജുന്റെ മൃതശരീരാവശിഷ്ടങ്ങളും ലോറിയും കണ്ടെത്തിയത്. ഒരായുസ്സിനപ്പുറമുള്ള വേദനയായി അർജുൻ. ഗംഗാവലി പുഴ ആഴങ്ങളിലൊളിപ്പിച്ച അര്‍ജുന്റെ മൃതദേഹം ഒടുവില്‍ 75-ാം ദിവസം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു. വഴിയെമ്പാടും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലികള്‍ അർപ്പിച്ച് ജനസാഗരം എത്തി.
ALSO READ: അർജുന് കണ്ണീരോടെ വിട; ആദരാഞ്ജലി അർപ്പിക്കാൻ ജനസാഗരം
അര്‍ജുന്റെ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങള്‍ക്ക് സാക്ഷിയായ വീടിന്റെ മുറ്റത്തേക്ക് ചേതനയറ്റ് മടങ്ങിയെത്തി. പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴിയിലൂടെയായിരുന്നു അന്ത്യയാത്രയ്ക്കായി വീട്ടിലേക്കുള്ള മടക്കവും. അര്‍ജുനെ ഇതിന് മുന്‍പ് ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്തവര്‍പോലും ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നിരുന്നു. നിരവധി മാധ്യമങ്ങളും വീട്ടിലെത്തി. കുട്ടികളും മുതിർന്നവരും പ്രായമായവരും എല്ലാം അർജുന്റെ ചേതനയറ്റ ശരീരത്തിനടുത്തെത്തിയിട്ടുണ്ട്.വീട്ടിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് ബോഡി വെക്കും.