കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ അര്‍ജുന്റെ കുടുംബം. ‘മനാഫ് അവസരം മുതലെടുക്കുന്നു. മനാഫ് ഒരുപാട് ചൂഷണം ചെയ്യുന്നു. അമ്മയുടെ വൈകാരികത ചൂഷണം ചെയ്ത് മാര്‍ക്കറ്റിങ് നടത്തി. കുടുംബത്തിന്റെ വൈകാരികതയെ ചിലര്‍ ചൂഷണം ചെയ്തു.
അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിക്കുന്നു. കുടുംബത്തിന് പണത്തിന്റെ ആവിശ്യമില്ല. ഫണ്ട് പിരിവ് ഇനിയും തുടര്‍ന്നാല്‍ നിയമനടപടിയെടുക്കുമെന്നും അര്‍ജുന്റെ കുടുംബം. അര്‍ജുന് 75000 രൂപ സാലറിയുണ്ടായിരുന്നെന്ന് കള്ളം പറഞ്ഞ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും കുടുംബം വ്യക്തമാക്കി.