കോഴിക്കോട്: സൈബര്‍ അധിക്ഷേപങ്ങള്‍ക്ക് എതിരെ പോലീസില്‍ പരാതി നല്കി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. കുടുംബത്തെ വേട്ടയാടുന്നു, സഹിക്കാൻ ആവാത്ത വിധത്തിലുള്ള സൈബർ ആക്രമണങ്ങളാണ് കുടുംബത്തിന് നേരെ നടക്കുന്നതെന്നും പരാതിയിൽ പറയുന്നു. മെഡിക്കൽ കോളജ് എസിപിക്ക് അർജുന്റെ സഹോദരി അഞ്ജു പരാതി കൈമാറി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറാണ് കേസ് വിശദമായി അന്വേഷിക്കുക.
നേരത്തെ ലോറിയുടമ മനാഫ് തങ്ങളുടെ കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുകയാണെന്ന് അര്‍ജുന്റെ കുടുംബം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.സാമൂഹിക മാധ്യമങ്ങളില്‍ തങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്നും കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.