കോഴിക്കോട്: സർക്കാരിന് നന്ദി പറഞ്ഞ് ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം. ഒപ്പം നിന്ന മാധ്യമങ്ങൾക്കും ഈശ്വർ മാൽപെക്കും കുടുംബം നന്ദി പറഞ്ഞു. ‘ആദ്യഘട്ടത്തിൽ തിരച്ചിലിന് അനാസ്ഥയുണ്ടായി. തിരച്ചിലിന് ഡ്രഡ്ജർ എത്തിക്കാൻ തടസ്സമുണ്ടായി. എങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരമായി ഇടപെട്ടു. എ കെ ശശീന്ദ്രൻ മുഹമ്മദ് റിയാസ് എന്നിവരും കൂടുതൽ സമ്മർദം ചെലുത്തി.’ കുടുംബം പറഞ്ഞു.