എ ആർ എം സിനിമയുടെ വ്യാജപതിപ്പിൽ പ്രതികൾക്ക് പ്രതിഫലമായി ലഭിച്ചത് ഒരുലക്ഷം രൂപ. കോയമ്പത്തൂരിലെ എസ് ആർ കെ മിറാജ് സിനിമ തിയേറ്ററിൽ നിന്നാണ് സിനിമ പകർത്തിയത്. തമിഴ് എംവി എന്ന ടെലിഗ്രാം ഐ ഡി വഴിയാണ് സിനിമ പ്രചരിപ്പിച്ചത്. ഇതുവരെ 32 സിനിമകളാണ് പ്രതികൾ പകർത്തിയത്. മൂന്നാമത്തെ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.