CMDRF

100 കോടി കളക്ഷൻ നേടി എ.ആർ.എം.

സോഷ്യൽ മീഡിയ വഴി ടൊവിനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്

100 കോടി കളക്ഷൻ നേടി എ.ആർ.എം.
100 കോടി കളക്ഷൻ നേടി എ.ആർ.എം.

ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്ത ത്രീ ഡി ചിത്രമാണ് എ.ആർ.എം. ഇത് ഇപ്പോൾ ആ​ഗോള തലത്തിൽ 100 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയ വഴി ടൊവിനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

2024-ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ അഞ്ചാമത്തെ 100 കോടി കളക്ഷൻ ചിത്രമായും എ.ആർ.എം മാറി. കഴിഞ്ഞവർഷം ടൊവിനോ മുഖ്യകഥാപാത്രങ്ങളിലൊന്നായി എത്തിയ 2018 എന്ന ചിത്രം നൂറുകോടിയിലേറെ കളക്ഷൻ നേടിയിരുന്നു.നാൽപ്പത് കോടിയിലധികം മുതൽമുടക്കിൽ നിർമ്മിച്ച ചിത്രത്തിന് ലോകമെമ്പാടുനിന്നും വമ്പിച്ച അഭിപ്രായമാണ് ലഭിച്ചുവരുന്നത്. മാജിക് ഫ്രെയിംസും UGM മോഷൻ പിക്ചേഴ്സും ചേർന്നാണ് ഈ ബിഗ് ബജറ്റ് 3ഡി ചിത്രം നിർമിച്ചത്.

Also Read: മുകേഷിനെ ഒഴിവാക്കി: പ്രേംകുമാറും മധുപാലും സിനിമാനയ സമിതിയിൽ

സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജോമോൻ ടി ജോൺ ഛായാഗ്രഹണവും ഷമീർ മുഹമ്മദ്‌
എഡിറ്റിംങ്ങും നിർവഹിച്ചു.

Top