CMDRF

ഇക്വഡോറിലെ തെരുവുകളില്‍ സായുധ ആക്രമണം

മരിയ ഡാനിയേല ഇക്കാസ എന്ന ജയിൽ ഡയറക്ടറാണ് കൊല്ലപ്പെട്ടത്

ഇക്വഡോറിലെ തെരുവുകളില്‍ സായുധ ആക്രമണം
ഇക്വഡോറിലെ തെരുവുകളില്‍ സായുധ ആക്രമണം

ഗ്വായാകിൽ: ഇക്വഡോറിലെ ഗ്വായാക്വിലിലെ തെരുവുകളിലുണ്ടായ സായുധ ആക്രമണത്തിൽ ഇക്വഡോറിലെ പെനിറ്റൻഷ്യറിയുടെ ജയിൽ ഡയറക്ടർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഈ മാസം രണ്ടാമത്തെ സംഭവമാണിതെന്ന് എസ്എൻഎഐ ജയിൽ ഏജൻസി ചൂണ്ടിക്കാട്ടി. മുനിസിപ്പൽ ഉദ്യോഗസ്ഥർക്കെതിരെ അക്രമം വർധിച്ചുവരുന്നതായും അധികൃതർ പറയുന്നു. മരിയ ഡാനിയേല ഇക്കാസ എന്ന ജയിൽ ഡയറക്ടറാണ് കൊല്ലപ്പെട്ടത്.

സായുധ ആക്രമണത്തെത്തുടർന്ന് പരിക്കേറ്റ ജയിൽ ഡയറക്ടറെ ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചുവെങ്കിലും മരിച്ചു. സർവീസിലുളള മറ്റൊരു ഉദ്യോ​ഗസ്ഥനാണ് അപകടത്തിൽ പരിക്കേറ്റത്. ഒമ്പത് ദിവസം മുൻപാണ് ആമസോണിയൻ പ്രവിശ്യയായ സുകുംബിയോസിലെ ജയിൽ മേധാവിയായ അലക്സ് ഗുവേര കൊല്ലപ്പെടുന്നത്. കാറിൽ യാത്ര ചെയ്യുന്നതിനിടയിലാണ് സായുധ ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെടുന്നത്. അജ്ഞാതരായ അക്രമികളാണ് കാറിന് നേരെ വെടിയുതിർത്തത്. അന്ന് നടന്ന അപകടത്തിൽ അലക്സ് ഗുവേരയ്ക്ക് ഒപ്പമുണ്ടായ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

Top