CMDRF

ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; 2 സൈനികര്‍ക്ക് പരുക്ക്

ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; 2 സൈനികര്‍ക്ക് പരുക്ക്
ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; 2 സൈനികര്‍ക്ക് പരുക്ക്

ഡൽഹി: ജമ്മുവിലെ ഡോഡയിൽ വീണ്ടും സൈന്യവും ഭീകരരും ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരുക്കേറ്റു. ഇന്നലെ പുലർച്ചെ പുലർച്ചെ 3.40 ഓടെയാണ് ഡോഡയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. കാസ്തിഗഡിലെ അപ്പർ ദേസാ ഭട്ടയിലെ വനമേഖലയിലായിരുന്നു സംഭവം. പരുക്കേറ്റവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. . ഇന്നലെ രാത്രിയിലും ഇവിടുത്തെ സാദാൻ ലോവർ പ്രൈമറി സ്കൂളിന് സമീപം സൈന്യത്തിന് നേരെ ഭീകരരർ വെടിവെച്ചിരുന്നു. സേന ശക്തമായി തിരിച്ചടിച്ചതോടെ ഭീകരരർ വനമേലയിലേക്ക് രക്ഷപ്പെടുകയായിരുന്നു.

തിരച്ചിലിനായി കൂടുതൽ സൈനികരെ വനമേഖലയിൽ നിയോ​ഗിച്ചിട്ടുണ്ട്. സുരക്ഷ സേനയെ സഹായിക്കുന്ന ഗ്രാമീണ സുരക്ഷ സംഘത്തിലെ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് തിരച്ചിൽ പുരോഗമിക്കുന്നത്. അപ്പർ ദേസാ ഭട്ട മേഖലയിൽ കുറഞ്ഞത് പത്തു ഭീകരരുടെ സാന്നിധ്യമുണ്ടെന്നാണ് സുരക്ഷസേന സംശയിക്കുന്നത്. ഇതിനിടെ രജൗരിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം വെടിവെപ്പുണ്ടായി. നുഴഞ്ഞകയറാൻ എത്തിയ ഭീകരർക്ക് നേരെ സൈന്യം വെടിവെച്ചു. തുടർച്ചയായി ആക്രമണത്തിൽ സൈനികർ കൊല്ലപ്പെടുന്നത് സർക്കാരിന്റ കഴിവ് കേടാണ് എന്ന് ആരോപിച്ച് കോൺഗ്രസ് ഇന്ന് ജമ്മുവിൽ പ്രതിഷേധം സംഘടിപ്പിക്കും.

Top