ജമ്മു കശ്മീര്‍: 2 ഭീകരരെ കൂടി വധിച്ച് സൈന്യം

ഞായറാഴ്ച രാത്രി പാക്കിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറിയവരാണ് ഈ ഭീകരര്‍ എന്നു കരുതുന്നതായി സൈനിക വക്താവ് പറഞ്ഞു.

ജമ്മു കശ്മീര്‍: 2 ഭീകരരെ കൂടി വധിച്ച് സൈന്യം
ജമ്മു കശ്മീര്‍: 2 ഭീകരരെ കൂടി വധിച്ച് സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഖ്‌നൂര്‍ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിച്ച് സൈന്യം. സൈനിക ആംബുലന്‍സ് ആക്രമിച്ച 2 ഭീകരരെ കൂടി സുരക്ഷാസേന വധിച്ചു. ഒരു ഭീകരനെ തിങ്കളാഴ്ച വൈകിട്ട് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇതോടെ തിങ്കളാഴ്ച രാവിലെ കരസേനയുടെ ആംബുലന്‍സിനു നേരെ വെടിയുതിര്‍ത്ത ശേഷം വനത്തിലേക്ക് ഓടിമറഞ്ഞ 3 ഭീകരരും കൊല്ലപ്പെട്ടു.

നിയന്ത്രണരേഖയ്ക്ക് സമീപം ജോഗ്‌വാനിലെ ആസന്‍ ക്ഷേത്രത്തിനു സമീപമാണ് ഭീകരാക്രമണം ഉണ്ടായത്. ഞായറാഴ്ച രാത്രി പാക്കിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറിയവരാണ് ഈ ഭീകരര്‍ എന്നു കരുതുന്നതായി സൈനിക വക്താവ് പറഞ്ഞു. രാത്രിയും പകലും തുടര്‍ച്ചയായി 20 മണിക്കൂര്‍ ആണ് സുരക്ഷാസേന തിരച്ചില്‍ നടത്തിയത്.

Also Read : ഇന്ത്യയിലെ പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ക്ക് സന്തോഷവാര്‍ത്ത: കമ്മീഷന്‍ തുക വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍

കഴിഞ്ഞ 2 ആഴ്ചയ്ക്കുള്ളില്‍ ഈ മേഖലയില്‍ 7 ഭീകരാക്രമണങ്ങളാണ് നടന്നത്. ഈ സാഹചര്യത്തില്‍ രജൗറി, പൂഞ്ച് എന്നീ അതിര്‍ത്തി ജില്ലകളില്‍ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തി. കൊടുംകാടിനുള്ളില്‍ സൈനികനീക്കം നടത്താനുള്ള പ്രത്യേക പരിശീലനവും ഇതിന്റെ ഭാഗമായി നടക്കുകയാണ്.

Top