CMDRF

ഇന്ത്യ-ചൈന ധാരണ; നിയന്ത്രണ രേഖയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കും

മേഖലയില്‍ ഇരു രാജ്യങ്ങളും പട്രോളിങ് നടത്താനും ധാരണയായിട്ടുണ്ട്

ഇന്ത്യ-ചൈന ധാരണ; നിയന്ത്രണ രേഖയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കും
ഇന്ത്യ-ചൈന ധാരണ; നിയന്ത്രണ രേഖയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കും

ഡല്‍ഹി: നിയന്ത്രണ രേഖയിലെ അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയിലെത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. 2020 ജൂണിലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്നു കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി അറിയിച്ചു.

Also Read: ലൈംഗിക അതിക്രമക്കേസ്; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സിദ്ദിഖ്

ധാരണ പ്രകാരം യഥാര്‍ഥ നിയന്ത്രണ രേഖയില്‍നിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കും. മേഖലയില്‍ ഇരു രാജ്യങ്ങളും പട്രോളിങ് നടത്താനും ധാരണയായിട്ടുണ്ട്. അതേസമയം, നാളെ റഷ്യയില്‍ നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇന്ത്യ ചൈന ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഉച്ചകോടിക്കിടെ നരേന്ദ്ര മോദി ഷി ചിന്‍പിങ് കൂടിക്കാഴ്ച നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതിന് സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകള്‍.

Top