ജമ്മു കാശ്മീരില്‍ സൈന്യത്തിന്റെ നിര്‍ണായക നീക്കം; ഉന്നത ഉദ്യോഗസ്ഥര്‍ ഡിജിപിയെ കണ്ടു

ഭീകരവിരുദ്ധ നടപടികള്‍ വിലയിരുത്തണം എന്ന് ഡിജപിക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.

ജമ്മു കാശ്മീരില്‍ സൈന്യത്തിന്റെ നിര്‍ണായക നീക്കം; ഉന്നത ഉദ്യോഗസ്ഥര്‍ ഡിജിപിയെ കണ്ടു
ജമ്മു കാശ്മീരില്‍ സൈന്യത്തിന്റെ നിര്‍ണായക നീക്കം; ഉന്നത ഉദ്യോഗസ്ഥര്‍ ഡിജിപിയെ കണ്ടു

ശ്രീനഗര്‍: ഏറ്റുമുട്ടല്‍ തുടരുന്ന ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ സൈന്യത്തിന്റെ നിര്‍ണായക നീക്കം. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. ഭീകരവിരുദ്ധ നടപടികള്‍ വിലയിരുത്തണം എന്ന് ഡിജപിക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ആക്രമണം നടത്തിയത് പാക് ഭീകരരുടെ നിര്‍ദേശം അനുസരിച്ച് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

Read Also:‘ജമ്മു കശ്മീര്‍ വീണ്ടും ഒരു സമ്പൂര്‍ണ സംസ്ഥാനമാകണം’; ഒമര്‍ അബ്ദുള്ള

ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ ഭീകര സാന്നിധ്യം വര്‍ദ്ധിച്ചുവെന്ന രഹസ്യന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ഇടപെടല്‍. സൈന്യവും ഭീകരവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന കിഷ്ത്വാറില്‍ ഡിജിപി അടിയന്തരമായി എത്തി. മേഖലയിലെ ഭീകരവിരുദ്ധ നടപടികള്‍ വിലയിരുത്തണം എന്നായിരുന്നു നിര്‍ദേശം. വൈറ്റ് നൈറ്റ് കോപ്സ് കമാന്‍ഡര്‍ നവിന്‍ സച്ദേവ കിഷ്ത്വറില്‍ എത്തി. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി.

Top