മദ്യനയക്കേസിലെ അറസ്റ്റ്; അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

മദ്യനയക്കേസിലെ അറസ്റ്റ്; അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
മദ്യനയക്കേസിലെ അറസ്റ്റ്; അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഡല്‍ഹി: മദ്യനയക്കേസിലെ അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ കെജ്രിവാളിന് സുപ്രിം കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അറസ്റ്റ് നിയമ വിരുദ്ധമാണെന്നാണ് കെജ്രിവാളിന്റെ വാദം. ജൂണ്‍ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. മദ്യനയ കേസില്‍ ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ഡല്‍ഹി മുഖ്യമന്ത്രി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 50 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് കെജ്രിവാള്‍ പുറത്തിറങ്ങിയത്. ഇഡിയുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടത്.

Top