നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രിക്കും എതിരെ അറസ്റ്റ് വാറണ്ട്

ലബനനിലും കൂട്ടക്കുരുതി ശക്തമായി തുടരുന്നതിനിടെ നെതന്യാഹുവിന് മുന്നറിയിപ്പുമായി യോവ് ഗാലന്‍റ് അയച്ച കത്ത് പുറത്ത് വന്നിരുന്നു

നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രിക്കും എതിരെ അറസ്റ്റ് വാറണ്ട്
നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രിക്കും എതിരെ അറസ്റ്റ് വാറണ്ട്

ന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ (ഐസിസി) ജഡ്ജിമാർ ഇസ്രയേൽ പ്രധാനമന്ത്രിക്കും മുൻ പ്രതിരോധ മന്ത്രിക്കും ഹമാസിൻ്റെ സൈനിക മേധാവിക്കും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കോടതിയുടെ അധികാരപരിധിയോടുള്ള ഇസ്രയേലിൻ്റെ വെല്ലുവിളികളെ ഒരു പ്രീ-ട്രയൽ ചേംബർ നിരാകരിച്ചതായും ബെഞ്ചമിൻ നെതന്യാഹുവിനും യോവ് ഗാലൻ്റിനും എതിരെ വാറണ്ട് പുറപ്പെടുവിച്ചതായുമാണ് റിപ്പോർട്ട്. ജൂലൈയിൽ ഗാസയിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി പറഞ്ഞെങ്കിലും മുഹമ്മദ് ഡീഫിനെതിരെയും ഇസ്രയേൽ സൈന്യം വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ, യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഈ മൂന്ന് പേർ “ക്രിമിനൽ ഉത്തരവാദിത്തം” വഹിച്ചുവെന്നതിന് ന്യായമായ കാരണങ്ങളുണ്ടെന്നാണ് ജഡ്ജിമാർ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങളെ ഇസ്രയേലും ഹമാസും നിഷേധിച്ചെങ്കിലും കോടതി മുഖവിലക്കെടുത്തിട്ടില്ല. ഐക്യരാഷ്ട്രസഭയ്ക്ക് ഒരു പുല്ലുവില പോലും കൽപ്പിക്കാത്ത ഇസ്രയേൽ, അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി കണ്ടറിയേണ്ടത്. ഗാസയിൽ ഇസ്രയേൽ നടത്തിയ സൈനിക നടപടിയിൽ 45,000 ത്തോളം പലസ്തീനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

Also Read: യുക്രെയ്ന് നേരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ റഷ്യ പ്രയോഗിച്ചെന്ന് യുക്രെയ്ൻ സൈന്യം

ഇസ്രയേൽ പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് യോവ് ഗാലന്റിനെ അടുത്തയിടെയാണ് നെതന്യാഹു പുറത്താക്കിയതെങ്കിലും അതൊന്നും തന്നെ അദ്ദേഹത്തിനെതിരായ കോടതി നടപടിയെ സ്വാധീനിച്ചിട്ടില്ല. തന്റെ വിശ്വാസതയ്ക്ക് കോട്ടം തട്ടിയെന്നാണ് നെതന്യാഹു സമ്മതിക്കുന്നത്. നിലവിലെ വിദേശകാര്യ മന്ത്രിയായ കാറ്റ്സ് ആണ് പുതിയ പ്രതിരോധ മന്ത്രി.

യോവ് ഗാലന്റിന് നിരവധി വീഴ്ചകൾ സംഭവിച്ചെന്നും, ഗാസയിലെയും ലബനനിലും യുദ്ധങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് താനും ഗാലന്‍റും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ടെന്നും നെതന്യാഹു തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇസ്രയേലിന്‍റെ സുരക്ഷയ്ക്കായി താൻ നിലകൊള്ളുമെന്നും അതാണ് തന്‍റെ ജീവിത ദൗത്യമെന്നുമാണ് യോവ് ഗാലന്‍റ് എക്സിലൂടെ പ്രതികരിച്ചിരുന്നത്.

ഏറെ നാളുകളായി നെതന്യാഹുവും യോവ് ഗാലന്റും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു, ഗാസയ്ക്ക് പിന്നാലെ ലബനനിലും കൂട്ടക്കുരുതി ശക്തമായി തുടരുന്നതിനിടെ നെതന്യാഹുവിന് മുന്നറിയിപ്പുമായി യോവ് ഗാലന്‍റ് അയച്ച കത്ത് പുറത്ത് വന്നിരുന്നു, ഇസ്രയേലിന്‍റെ യുദ്ധ തന്ത്രങ്ങൾക്ക് വ്യക്തമായ ദിശയില്ലെന്നും ലക്ഷ്യങ്ങൾ പുതുക്കി നിശ്ചയിക്കണമെന്നുമായിരുന്നു രഹസ്യ കത്തിൽ പ്രതിപാദിച്ചിരുന്നത്, എന്നാൽ കത്ത് ചോർന്നത് നെതന്യാഹുവിന് വലിയ മാനക്കേടുണ്ടാക്കി. ‘ചാനൽ 13’ പുറത്തുവിട്ട കത്തിലെ വിവരങ്ങൾക്ക് വലിയ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു.

Also Read: ബ്രിട്ടൻ്റെ ദീർഘദൂര മിസൈലും റഷ്യക്ക് നേരെ പ്രയോഗിച്ചു, മൂന്നാം ലോക മഹായുദ്ധം വിളിച്ചു വരുത്തി നാറ്റോ

ഇറാനിൽ വ്യോമാക്രമണം നടത്തുന്നതിനു മണിക്കൂറുകൾക്ക് മുമ്പാണ് നെതന്യാഹുവിനും സുരക്ഷ മന്ത്രിസഭക്കും ഗാലന്‍റ് രസഹ്യ കത്ത് അയച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വലിയ ആശങ്കകളും കത്തിൽ പങ്കുവെച്ചിരുന്നു. ”ഇസ്രയേലിനുള്ള ഭീഷണികൾ വർധിക്കുകയാണ്. യുദ്ധ ലക്ഷ്യങ്ങൾക്ക് വേഗമില്ല. ഇത് മന്ത്രിസഭാ തീരുമാനങ്ങൾ പാളുന്നതിനു കാരണമാകുമെന്നും ഗാലന്റ് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. യുദ്ധത്തിൽ വ്യക്തമായ തീരുമാനങ്ങളും പുതുക്കിയ ലക്ഷ്യങ്ങളും നിർണയിക്കാതെ മുന്നോട്ടു പോകുന്നത് സൈനിക നടപടിയെയും മന്ത്രിസഭാ തീരുമാനങ്ങളെയും ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചും ഇറാനുമായി മൂർച്ഛിക്കുന്ന സംഘർഷാവസ്ഥ ബഹുതലങ്ങളിൽ നിന്നുള്ള യുദ്ധലക്ഷ്യങ്ങളുടെ പുനഃപരിശോധന ആവശ്യപ്പെടുന്നുണ്ടെന്നും ഗാലന്റ് സൂചിപ്പിച്ചിരുന്നു. ഗാസയിൽ ഭീഷണികളില്ലാത്ത സാഹചര്യം സൃഷ്ടിക്കുകയും ഭീകരവാദികളുടെ വളർച്ച നിർത്തലാക്കുകയും വേണമെന്ന് കത്തിലുണ്ട്. എല്ലാ ബന്ദികളുടെയും മടക്കം സുരക്ഷിതമാക്കണം. ഹമാസിനു ബദലായി ഒരു സിവിലിയൻ സർക്കാർ മാതൃക വളർത്തിക്കൊണ്ടു വരണമെന്നും ഗാലന്‍റ് നിർദേശിച്ചിരുന്നു.

Also Read: റഷ്യൻ ആക്രമണം ഭയന്ന് എംബസി പൂട്ടി ഓടി അമേരിക്ക, ദീർഘദൂര മിസൈൽ പ്രയോഗിച്ചതിന് ‘പണി’ ഇരന്നുവാങ്ങി

ലബനൻ അതിർത്തിയിൽ സുരക്ഷ ഉറപ്പാക്കി ജനത്തെ താമസസ്ഥലങ്ങളിലേക്ക് തിരികെ കൊണ്ടുവരണം. ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാക്കാതിരിക്കാൻ ശക്തമായ പ്രതിരോധം തുടരണം. വെസ്റ്റ് ബാങ്കിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലൂടെ അക്രമ സാധ്യതകൾ അടിച്ചമർത്തണമെന്നും ഗാലന്റ് കത്തിൽ വ്യക്തമാക്കി. എന്നാൽ സത്യത്തിൽ ഈ യാഥാർഥ്യങ്ങളെല്ലാം നെതന്യാഹുവിനെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. ഓരോ യുദ്ധമുന്നണിയിലും വ്യത്യസ്ത യുദ്ധ തന്ത്രങ്ങളാണ് സ്വീകരിക്കേണ്ടതെന്ന ഗാലന്‍റ് നൽകിയ ഉപദേശം, നെതന്യാഹു ചെവികൊണ്ടിരുന്നില്ല. ഇപ്പോൾ സ്വന്തം രാജ്യത്തെ ഈ എതിരികൾ ഒരുമിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ കൂട്ട് പ്രതിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Top