ഡോക്ടറുടെ കൊലപാതകം: അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പലും എസ്എച്ച്ഒയും സിബിഐ കസ്റ്റഡിയില്‍

സെപ്റ്റംബര്‍ 17വരെയാണ് കസ്റ്റഡി കാലാവധി

ഡോക്ടറുടെ കൊലപാതകം: അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പലും എസ്എച്ച്ഒയും സിബിഐ കസ്റ്റഡിയില്‍
ഡോക്ടറുടെ കൊലപാതകം: അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പലും എസ്എച്ച്ഒയും സിബിഐ കസ്റ്റഡിയില്‍

കൊല്‍ക്കത്ത: യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെയും കേസന്വേഷിച്ച എസ്എച്ച്ഒ അഭിജിത് മൊണ്ടലെയും സിബിഐ കസ്റ്റഡിയില്‍ വിട്ടു. സെപ്റ്റംബര്‍ 17വരെയാണ് കസ്റ്റഡി കാലാവധി. ഇരുവര്‍ക്കും കൊലപാതകത്തില്‍ നിര്‍ണായക പങ്കുണ്ടെന്നും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്നും സിബിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തത്. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ്. ഇരുവര്‍ക്കുമെതിരെ ബലാത്സംഗ കൊലപാതക കുറ്റങ്ങള്‍ ചുമത്തിയാണ് സിബിഐ കേസെടുത്തത്. അതേസമയം, കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി സിബിഐക്ക് മൂന്നാഴ്ചത്തെ സമയപരിധി നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 17 ന് സിബിഐ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് സൂചന.

Top