ഇന്ത്യയിൽ ആകെയുള്ളത് 718 ഹിമപ്പുലികൾ; ഇവയിൽ 36 എണ്ണം ഹിമാചൽപ്രദേശിൽ

കാഴ്ചയിൽ ​ഗാഭീര്യവും സൗന്ദര്യവുമുള്ള ഇവ ഏഷ്യയിൽ മലനിരകളുടെ ചരിവുകളിലാണ് കാണപ്പെടാറ്

ഇന്ത്യയിൽ ആകെയുള്ളത് 718 ഹിമപ്പുലികൾ; ഇവയിൽ 36 എണ്ണം ഹിമാചൽപ്രദേശിൽ
ഇന്ത്യയിൽ ആകെയുള്ളത് 718 ഹിമപ്പുലികൾ; ഇവയിൽ 36 എണ്ണം ഹിമാചൽപ്രദേശിൽ

രാജ്യത്ത് ഹിമപ്പുലികളുടെ എണ്ണം 718 ആയി വർധിച്ചെന്ന റിപ്പോർട്ടിന് പിന്നാലെ ഹിമാചൽപ്രദേശിൽ 36 ഹിമപ്പുലികളുണ്ടെന്ന് സർവ്വേ ഫലം. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡബ്ല്യൂ.ഡബ്ല്യൂ.എഫുമായി സഹകരിച്ച് നടത്തിയ സർവ്വേയുടെ റിപ്പോർട്ട് അരുണാചൽ വനം മന്ത്രി വാങ്കി ലൊവാങ് ആണ് പുറത്തിറക്കിയത്. ശാസ്ത്രീയപഠനത്തിലൂടെ കണ്ടെത്തിയ ഹിമപ്പുലികളുടെ എണ്ണമാണിത്.

ലഡാക്ക്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലും ഹിമപ്പുലികളുണ്ട്. പാന്ഥേറ അൻകിയ (Panthera uncia) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഹിമപ്പുലികൾ ഹിമാലയൻ മേഖലയിലാണ് കാണപ്പെടുന്നത്. ഇവിടങ്ങളിലെ പ്രാദേശിക സംസ്കാരങ്ങളിലും നാടോടിക്കഥകളിലും ഇവയുടെ സാന്നിധ്യമുണ്ട്.

Also Read: പല്ലികൾക്ക് സിക്‌സ്ത്ത് സെൻസോ?

ഹിമാലയത്തിലെ ഏറ്റവും വലിയ വേട്ടക്കാരാണ് ഹിമ പുലികൾ. കാഴ്ചയിൽ ​ഗാഭീര്യവും സൗന്ദര്യവുമുള്ള ഇവ ഏഷ്യയിൽ മലനിരകളുടെ ചരിവുകളിലാണ് കാണപ്പെടാറ്. മലനിരകളിലെ പ്രേതം എന്നും ഇവയ്ക്ക് വിളിപ്പേരുണ്ട്. വംശനാശ ഭീഷണി നേരിടുന്ന മൃ​ഗങ്ങളുടെ പട്ടികയിൽപ്പെടുന്നവയാണ് ഹിമപ്പുലികൾ. ഹിമപ്പുലികളെ ദീർഘകാലാടിസ്ഥാനത്തിൽ നിരീക്ഷിക്കുന്നതിനായി പ്രത്യേക പദ്ധതി തയ്യാറാക്കാനും റിപ്പോർട്ടിൽ നിർദേശിക്കുന്നു. ഇവയെ സംരക്ഷിക്കുന്നതിന് 2008-ൽ പ്രോജക്ട് സ്നോ ലെപേർഡ് എന്ന പദ്ധതി സർക്കാർ രൂപീകരിച്ചിരുന്നു.

ലോകത്തിലേറ്റവുമധികം ഹിമപ്പുലികള്‍ സംരക്ഷിക്കപ്പെടുന്നത് പശ്ചിമബംഗാളിലെ പദ്മജ നായിഡു ഹിമാലയന്‍ സുവോളജിക്കല്‍ പാര്‍ക്കിലാണെന്ന് (ഡാര്‍ജിലിങ് മൃഗശാല) വേള്‍ഡ് അസോസിയേഷന്‍ ഫോര്‍ സൂസ് ആന്‍ഡ് അക്വേറിയംസ് (ഡബ്ല്യുഎഇഡ്‌സ്എ) അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-2023 കാലയളവില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണിത്. സ്‌നോ ലെപ്പേഡ് പോപ്പുലേഷന്‍ അസെസ്‌മെന്റ് ഇന്‍ ഇന്ത്യ (എസ്പിഎഐ) ആണ് ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഡബ്ല്യുഡബ്ല്യഐ), ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യ അടക്കമുള്ള സ്ഥാപനങ്ങള്‍ ഇതില്‍ പങ്കാളികളായി.

Top