ജാമ്യം നീട്ടണം ;അരവിന്ദ് കെജ്രിവാള്‍ സുപ്രീം കോടതിയില്‍

ജാമ്യം നീട്ടണം ;അരവിന്ദ് കെജ്രിവാള്‍ സുപ്രീം കോടതിയില്‍
ജാമ്യം നീട്ടണം ;അരവിന്ദ് കെജ്രിവാള്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സുപ്രീംകോടതിയില്‍. ജാമ്യം ഒരാഴ്ചത്തേക്കു കുടി നീട്ടണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെയാണ് കേജ്രിവാള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പെറ്റ് സ്‌കാനുള്‍പ്പെടെയുള്ള പരിശോധന നടത്തേണ്ടതുള്ളതിനാലാണ് ജാമ്യം ആവശ്യപ്പെടുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

മദ്യനയക്കേസില്‍ അറസ്റ്റിലായി 50 ദിവസം ജയിലില്‍ കഴിഞ്ഞ കേജ്രിവാളിന് മേയ് 11നാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ജൂണ്‍ 1 വരെ ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചിരുന്നത്.

Top