CMDRF

‘ഒരു തിരഞ്ഞെടുപ്പും നിസാരമായി കാണേണ്ടതില്ല’; ബിജെപിയുടെ അട്ടിമറി വിജയത്തിൽ പ്രതികരിച്ച്‌ കെജ്രിവാൾ

രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെ ചുറുചുറുക്കോടെയും അതീവ ജാ​​ഗ്രതയോടെയും കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് കെജ്രിവാൾ പറഞ്ഞു

‘ഒരു തിരഞ്ഞെടുപ്പും നിസാരമായി കാണേണ്ടതില്ല’; ബിജെപിയുടെ അട്ടിമറി വിജയത്തിൽ പ്രതികരിച്ച്‌ കെജ്രിവാൾ
‘ഒരു തിരഞ്ഞെടുപ്പും നിസാരമായി കാണേണ്ടതില്ല’; ബിജെപിയുടെ അട്ടിമറി വിജയത്തിൽ പ്രതികരിച്ച്‌ കെജ്രിവാൾ

ഡൽഹി: ഹരിയാനയിലെ ബിജെപിയുടെ അപ്രതീക്ഷിത വിജയത്തിൽ പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ. രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെ ചുറുചുറുക്കോടെയും അതീവ ജാ​​ഗ്രതയോടെയും കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് കെജ്രിവാൾ പറഞ്ഞു. ഹരിയാന തിരഞ്ഞെടുപ്പിലെ ബിജെപിയുടെ അട്ടിമറി വിജയത്തിൽ നിന്നും പഠിച്ച പാഠം തിരഞ്ഞെടുപ്പുകളിൽ അമിത ആത്മവിശ്വാസം പാടില്ലെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്യുമ്പോൾ പഠിച്ച ഏറ്റവും വലിയ പാഠം തിരഞ്ഞെടുപ്പിൽ ആർക്കും അമിത ആത്മവിശ്വാസം പാടില്ല എന്നാണ്. ഒരു തിരഞ്ഞെടുപ്പും നിസാരമായി കാണേണ്ടതില്ല. ഓരോ സീറ്റിനും അതിന്റേതായ പ്രതിസന്ധികളുണ്ട്’, കെജ്രിവാൾ പറഞ്ഞു.

Top