CMDRF

അരവിന്ദ് കെജരിവാൾ ജയിൽ മോചിതനായി

ജനങ്ങൾക്കായി ഇനിയും സേവനം തുടരുമെന്നും , എത്ര തകർക്കാൻ ശ്രമിച്ചാലും തകരില്ലെന്നും കെജരിവാൾ ആൾക്കൂട്ടത്തോട് വ്യക്തമാക്കി.

അരവിന്ദ് കെജരിവാൾ ജയിൽ മോചിതനായി
അരവിന്ദ് കെജരിവാൾ ജയിൽ മോചിതനായി

ൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എ എ പി ) നേതാവുമായ അരവിന്ദ് കെജരിവാൾ ജയിൽ മോചിതനായി. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെയാണ് കെജരിവാൾ ജയിൽ മോചിതനായത്. അതേസമയം നേതാവ് പുറത്തിറങ്ങിയതോടെ ജയിലിനു മുന്നിൽ വൻ സ്വീകരണവുമായാണ് ആം ആദ്മി പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്. കരഘോഷങ്ങളോടെയാണ് തങ്ങളുടെ പ്രിയനേതാവിന് പ്രവർത്തകർ വരവേൽപ്പ് നൽകിയത്.

‘ജനങ്ങൾക്കായി ഇനിയും സേവനം തുടരുമെന്നും , എത്ര തകർക്കാൻ ശ്രമിച്ചാലും തകരില്ലെന്നും കെജരിവാൾ ആൾക്കൂട്ടത്തോട് വ്യക്തമാക്കി.

Top