‘നമുക്കെല്ലാവര്‍ക്കും ചേര്‍ന്നു രാജ്യത്തെ ഏകാധിപത്യത്തില്‍ നിന്നും മോചിപ്പിക്കണം’; അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ച  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്നും മോചിതനായി. ജനങ്ങള്‍ക്ക് മുന്നില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹനുമാന്‍ ജി യുടെ അനുഗ്രഹം കൊണ്ടാണ് ഇന്ന് താന്‍ എല്ലാവരുടെയും മുന്നില്‍ എത്തിയെന്നും കെജ്രിവാള്‍ പ്രതികരിച്ചു. നമുക്കെല്ലാവര്‍ക്കും ചേര്‍ന്നു രാജ്യത്തെ ഏകാധിപത്യത്തില്‍ നിന്നും മോചിപ്പിക്കണം. നാളെ ഉച്ചക്ക് ഒരു മണിക്ക് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

ഇ.ഡിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും കടുത്ത എതിര്‍പ്പ് തള്ളിയാണ് കെജ്രിവാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ വ്യക്തിഗത ബോണ്ടും സാക്ഷികളെ ബന്ധപ്പെടരുതെന്ന കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കെജ്രിവാളിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചാല്‍ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് ഇഡിയോട് കോടതി പറഞ്ഞു.

Top