‘ജാമ്യം ലഭിക്കാന്‍ മാങ്ങ കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റ്’: അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ജാമ്യം ലഭിക്കുന്നതിന് മാങ്ങയും മധുരവും നിരന്തരം കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്നുവെന്ന ഇ ഡി ആരോപണം തെറ്റാണെന്ന് അരവിന്ദ് കെജ്രിവാള്‍. തിഹാര്‍ ജയിലില്‍ കഴിയവേ 48 തവണ വീട്ടില്‍ പാകംചെയ്ത ഭക്ഷണം ജയിലില്‍ എത്തിച്ചു.ഇതില്‍ മൂന്ന് തവണ മാത്രമാണ് മാങ്ങ ഉണ്ടായിരുന്നതെന്ന് കെജ്രിവാള്‍ ഡല്‍ഹി റൗസ് അവന്യു കോടതിയെ അറിയിച്ചു.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സമയത്ത് കോടതി അനുവാദം നല്‍കിയ ഭക്ഷണക്രമമാണോ കെജ്രിവാള്‍ പാലിച്ചതെന്ന് പരിശോധിക്കുമെന്ന് വിചാരണ കോടതി വ്യക്തമാക്കി. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ട് മാധ്യമ വിചാരണയ്ക്കാണ് ഇഡി ശ്രമിക്കുന്നതെന്ന് കെജ്രിവാള്‍ വാദിച്ചു. ജയിലില്‍ ഇന്‍സുലിന്‍ എടുക്കാന്‍ അനുവദിക്കണം എന്നതുള്‍പ്പടെയുള്ള കെജ്രിവാളിന്റെ ആവശ്യത്തില്‍ കോടതി തിങ്കളാഴ്ച്ച വിധി പറഞ്ഞേക്കും.

Top