അരവിന്ദ് കെജ്രിവാളിനെ തിഹാര്‍ ജയിലില്‍ എത്തിച്ചു; പ്രതിഷേധവുമായി എഎപി പ്രവര്‍ത്തകര്‍

അരവിന്ദ് കെജ്രിവാളിനെ തിഹാര്‍ ജയിലില്‍ എത്തിച്ചു; പ്രതിഷേധവുമായി എഎപി പ്രവര്‍ത്തകര്‍

മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ തിഹാര്‍ ജയിലിലെത്തിച്ചു. തിഹാറിലെ രണ്ടാം നമ്പര്‍ മുറിയിലാകും കെജ്‌രിവാളിനെ പാര്‍പ്പിക്കുക. അതേസമയം ജയിലിന് പുറത്ത് പ്രതിഷേധവുമായി എഎപി പ്രവര്‍ത്തകരെത്തി.

ബിജെപിയുടെ ഓപ്പറേഷന്‍ താമര നീക്കത്തിനെതിരെ പരാതിയുമായി ആം ആദ്മി പാര്‍ട്ടിയുടെ വനിതാ എംഎല്‍എയും രംഗത്തുണ്ട്. ബിജെപിയില്‍ ചേരാന്‍ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ച് പഞ്ചാബിലെ എഎപി എംഎല്‍എ രജീന്ദര്‍പാല്‍ കൗര്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ അധിക സുരക്ഷ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പരാതില്‍ ലുധിയാന പൊലീസ് അന്വേഷണം ആരംഭിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഎപി എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് ലുധിയാന സൗത്ത് എംഎല്‍എ രജീന്ദര്‍പാല്‍ കൗര്‍ പരാതിയുമായി രംഗത്തെത്തിയത്. ബിജെപിയില്‍ ചേരാന്‍ തനിക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കൗര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Top