അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചുള്ള പ്രതിഷേധം, പ്രതിപക്ഷനിരയുടെ ശക്തി പ്രകടനം ആക്കാന്‍ ഇന്ത്യ മുന്നണി. നാളെ ഡല്‍ഹിയില്‍ ഇന്ത്യ മുന്നണിയുടെ ദേശീയ പ്രതിഷേധ സംഗമം നടത്തും.എല്ലാ മുതിര്‍ന്ന ഘടകകക്ഷി നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമാകും.
മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായ സംഭവത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പ്രതികരിച്ചു. മറ്റു രാജ്യങ്ങള്‍ സ്വന്തം വിഷയങ്ങള്‍ പരിഹരിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.അതേസമയം കെജ്രിവാളിനെ ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ?കേസിലുള്‍പ്പെട്ട ?ഗോവയിലെ നേതാക്കള്‍ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യുമെന്നാണ് ഇഡി അറിയിച്ചത്.
മമതാ ബാനര്‍ജിക്ക് പകരം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ടി എം സി യെ പ്രതിനിധീകരിക്കും. നാളത്തെ റാലിയുടെ സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് ഇന്ത്യ മുന്നണി നേതാക്കള്‍ ആശയവിനിമയം നടത്തും.