CMDRF

അരവിന്ദ് കെജ്രിവാളിന്റെ ജാമ്യഹര്‍ജി തള്ളി; ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിന് അപേക്ഷിച്ചത്

ഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ ജാമ്യഹര്‍ജി തള്ളി. ഇടക്കാല ജാമ്യം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി റൗസ് അവന്യൂ കോടതി ബുധനാഴ്ച തള്ളി. ഇതോടെ കെജ്രിവാളിന് തിഹാര്‍ ജയിലില്‍ തുടരേണ്ടി വരും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂണ്‍ 1 വരെ സുപ്രീംകോടതി അനുവദിച്ച ജാമ്യം ഒരാഴ്ച കൂടി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ടാണ് കെജ്രിവാള്‍ ആദ്യം സുപ്രീം കോടതിയെയും സുപ്രീം കോടതി റജിസ്ട്രിയെയും പിന്നീട് വിചാരണക്കോടതിയെയും സമീപിച്ചത്. ജൂണ്‍ രണ്ടിന് വിചാരണക്കോടതി ഹര്‍ജി പരിഗണിച്ചെങ്കിലും വിധി പറയാന്‍ ജൂണ്‍ 5ലേക്ക് മാറ്റിയതോടെ രണ്ടിന് തന്നെ കെജ്രിവാള്‍ ജയിലിലേക്ക് മടങ്ങിയിരുന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെജ്രിവാള്‍ ജാമ്യത്തിന് അപേക്ഷിച്ചത്.

Top