ലീഗ് അധ്യക്ഷന്മാരെ രൂക്ഷമായി വിമർശിച്ചത് ആര്യാടൻ, വി.ഡി സതീശനും സംഘവും അതും കണ്ടില്ലെന്ന് നടിക്കുന്നു

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ പിണറായി വിജയനും സി.പി.എമ്മിനും എതിരെ രംഗത്ത് വരുന്നതിന് മുന്‍പ് ആര്യാടന്‍ മുഹമ്മദിന്റെ നിലപാടും വാക്കുകളും ഓര്‍ക്കണമായിരുന്നു.

ലീഗ് അധ്യക്ഷന്മാരെ രൂക്ഷമായി വിമർശിച്ചത് ആര്യാടൻ, വി.ഡി സതീശനും സംഘവും അതും കണ്ടില്ലെന്ന് നടിക്കുന്നു
ലീഗ് അധ്യക്ഷന്മാരെ രൂക്ഷമായി വിമർശിച്ചത് ആര്യാടൻ, വി.ഡി സതീശനും സംഘവും അതും കണ്ടില്ലെന്ന് നടിക്കുന്നു

ത് മതനേതാവായാലും രാഷ്ട്രീയത്തിലിറങ്ങിയാല്‍ വിമര്‍ശനം നേരിടേണ്ടതായി വരും. അതിനെ മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ ആര് ശ്രമിച്ചാലും അത് ശരിയായ നിലപാടായി വിലയിരുത്താന്‍ കഴിയുകയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ പാണക്കാട് സാദിഖലി തങ്ങളെ വിമര്‍ശിച്ചത് അദ്ദേഹം മുസ്ലിം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷനായത് കൊണ്ടാണ്. അത് ഒരിക്കലും വ്യക്തിപരമല്ലന്നത് ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും നേതാക്കളും അണികളും തിരിച്ചറിയണം.

മത നേതാവ് എന്ന പരിഗണന നല്‍കി സാദിഖലി തങ്ങളെ വിമര്‍ശിക്കുന്നതില്‍ നിന്നും ഒഴിവാക്കണമെങ്കില്‍ അദ്ദേഹം ആദ്യം മുസ്ലീംലീഗ് സംസ്ഥാന അദ്ധ്യക്ഷ പദവി സ്ഥാനമാണ് രാജിവയ്‌ക്കേണ്ടത്. അതും യുഡിഎഫ് നേതൃത്വം മനസ്സിലാക്കേണ്ടതുണ്ട്. യഥാര്‍ത്ഥത്തിന്‍ യു.ഡി.എഫിന്റെ ഇക്കാര്യത്തിലെ നിലപാട് സംഘപരിവാര്‍ സംഘടനകള്‍ക്കാണ് മുതലെടുപ്പ് നടത്താന്‍ അവസരമൊരുക്കുന്നത്.

Pinarayi Vijayan and VD Satheesan

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ പിണറായി വിജയനും സി.പി.എമ്മിനും എതിരെ രംഗത്ത് വരുന്നതിന് മുന്‍പ് ആര്യാടന്‍ മുഹമ്മദിന്റെ നിലപാടും വാക്കുകളും ഓര്‍ക്കണമായിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ രാഷ്ട്രീയ നേതാവായതിനാല്‍ വിമര്‍ശിക്കുമെന്ന് ഏറ്റവും ശക്തമായി കേരളത്തില്‍ തുറന്ന് പറഞ്ഞത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ആര്യാടന്‍ മുഹമ്മദാണ്.

ഒരാള്‍ക്ക് ഒരേ സമയം ആത്മീയനേതാവും രാഷ്ട്രീയ നേതാവുമായി ഇരിക്കാന്‍ കഴിയില്ലെന്നതായിരുന്നു ആര്യാടന്റെ നിലപാട്. മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷനായ മുഹമ്മദലി ശിഹാബ് തങ്ങള്‍ രാഷ്ട്രീയ നേതാവായതിനാല്‍ വിമര്‍ശിക്കുമെന്ന് ആദ്യം തുറന്നടിച്ചത് ആര്യാടനായിരുന്നു. മുസ്ലീം സമുദായത്തിന് ആത്മീയ നേതാവില്ലെന്നു തുറന്നു പറയാനുള്ള ധൈര്യവും ആര്യാടന്‍ കാണിച്ചിരുന്നു. ആര്യാടന്റെ ഈ വാക്കുകള്‍ക്ക് എന്താണ് മറുപടി എന്നത് പറഞ്ഞിട്ടു വേണം പിണറായി വിജയനെ വിമര്‍ശിക്കുവാന്‍.

Also Read: ‘വര്‍ഗീയതയോട് കോണ്‍ഗ്രസിന് മൃദു സമീപനം’; മുഖ്യമന്ത്രി

‘പരമകാരുണ്യവാനായ ഏക ദൈവത്തില്‍ വിശ്വസിക്കുന്ന ഇസ്ലാം മതം പൗരോഹിത്യത്തെ എതിര്‍ക്കുന്ന മതമാണ്. ലോകമാകെ വ്യാപിച്ചിരിക്കുന്ന ഇസ്ലാം മതത്തിന് ആത്മീയ നേതാവ് എന്നൊന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മുസ്ലീം ലീഗിനെ സാമുദായിക പാര്‍ട്ടിയായും മുസ്ലീങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനവുമായാണ് ഉയര്‍ത്തികാട്ടിയിരുന്നത്. സ്വാതന്ത്ര്യ സമരകാലഘട്ടത്തില്‍ ഇന്ത്യന്‍ ദേശീയ വിമോചന പോരാട്ടത്തെ നയിച്ചിരിക്കുന്ന കോണ്‍ഗ്രസിനെ ഭിന്നിപ്പിക്കുന്നതിന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പിന്തുണയില്‍ രൂപം കൊണ്ടതാണ് മുഹമ്മദ് അലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീംലീഗ്.

ഇന്ത്യയില്‍ മതവര്‍ഗീയതയുടെയും വിഭജനത്തിന്റെയും വിത്തെറിഞ്ഞ് മതരാഷ്ട്രവാദം ഉയര്‍ത്തിയപ്പേള്‍ അതിനെതിരെ ദേശീയബോധം ഉയര്‍ത്തി ഇന്ത്യന്‍ മുസ്ലീങ്ങളെ മതേതരത്വത്തിന്റെ പാതയില്‍ നയിച്ച നേതാവ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന മൗലാന അബുല്‍ കലാം ആസാദാണ്. മതരാഷ്രവാദം ഉയര്‍ത്തി
മുഹമ്മദ് അലി ജിന്ന പാക്കിസ്ഥാനുവേണ്ടി മുറവിളികൂട്ടിയപ്പോള്‍ അതിനെതിരെ ഹിന്ദു -മുസ്ലീം മൈത്രി ഉയര്‍ത്തി പ്രതിരോധിച്ചത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ഇതേ ആസാദായിരുന്നു.

Congress

കേരളത്തിലെ കെ.പി.സി.സി പ്രസിഡന്റായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ഉള്‍പ്പടെ രാജ്യത്ത് നിരവധി ദേശീയ മുസ്ലീം നേതാക്കളെ വാര്‍ത്തെടുത്തത് അബുല്‍ കലാം ആസാദായിരുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. മുഹമ്മദ് അലി ജിന്ന മതത്തിന്റെ പേരില്‍ പാക്കിസ്ഥാന്‍ വാദം ഉന്നയിച്ചപ്പോള്‍ തികഞ്ഞ മതപണ്ഡിതനും മതദര്‍ശനങ്ങള്‍ക്കനുസരിച്ച് ജീവിച്ച ഉത്തമവിശ്വാസിയുമായിരുന്ന മൗലാന അബുല്‍ കലാം ആസാദ് ഹിന്ദുക്കളും മുസ്ലീങ്ങളും സഹോദരന്‍മാരായി വാഴുന്ന മതേതര ഇന്ത്യക്കുവേണ്ടിയാണ് വാദിച്ചിരുന്നത്.

അബുല്‍ കലാം ആസാദിന്റെ പാതപിന്തുടര്‍ന്ന് വിഭജനത്തിനെതിരെ ഒരു കൊടുങ്കാറ്റായി പൊരുതിയ നേതാവായിരുന്നു കെ.പി.സി.സി പ്രസിഡന്റായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്. അക്കാലത്ത് അബ്ദുറഹിമാന്‍ സാഹിബിനെ ഏറ്റവും അധികം എതിര്‍ത്തത് മുസ്ലീം ലീഗായിരുന്നവെന്ന സത്യവും കോണ്‍ഗ്രസ് നേതൃത്വം മറക്കരുത്. ഒരു പൊതുദേശീയതക്ക് കീഴില്‍ ഇന്ത്യയില്‍ ഹിന്ദുവിനും മുസ്ലീമിനും ഒരുമിച്ച് ജീവിക്കാന്‍ ആവില്ലെന്ന് മുഹമ്മദ് അലി ജിന്ന 1940-ല്‍ ലീഗിന്റെ ലാഹോര്‍ സമ്മേളനത്തില്‍ വെച്ചാണ് പ്രഖ്യാപിച്ചത്.

Also Read:നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം: അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും

വിവിധ മതസ്ഥര്‍ ഒരുമിച്ചു ജീവിച്ച നീണ്ട പതിറ്റാണ്ടുകളുടെ എഴുതപ്പെട്ട ചരിത്രമുള്ള മണ്ണാണ് ഇന്ത്യ. ആ ഇന്ത്യയെ കീറിമുറിക്കാന്‍ അനുവദിക്കില്ലെന്ന് അതേവര്‍ഷം നടന്ന രാംഘട്ട് കോണ്‍ഗ്രസ് സമ്മേളനത്തിലൂടെ ആഞ്ഞടിച്ചത് അബുല്‍ കലാം ആസാദായിരുന്നു. രാജ്യരക്ഷാ നിയമപ്രകാരം 1940-തില്‍ ജയിലില്‍ അടക്കപ്പെട്ട അബ്ദുറഹിമാന്‍ സാഹിബ് അഞ്ചു വര്‍ഷവും രണ്ടു മാസവും നീണ്ട ജയില്‍വാസത്തിനു ശേഷം 1945 സെപ്തംബര്‍ നാലിന് മോചിതനായ ശേഷം മരണം വരെയുള്ള 77 ദിവസങ്ങളില്‍ ഒരു കൊടുങ്കാറ്റായി അദ്ദേഹം മതരാഷ്ട്രത്തിനെതിരെയുള്ള പ്രചരണത്തിലാണ് എര്‍പ്പെട്ടിരുന്നത്.

മൂന്നൂറോളം യോഗങ്ങളിലെ പ്രസംഗം അഞ്ഞൂറിലധികം പ്രവര്‍ത്തക യോഗങ്ങള്‍ ഒരു ലക്ഷത്തോളം പ്രവര്‍ത്തകരുമായ ബന്ധപ്പെടല്‍ പൂമാലകള്‍ക്കൊപ്പം കല്ലേറുകളും കരിങ്കൊടികളും നേരിട്ടാണ് സാഹിബ് മതരാഷട്രത്തിനെതിരെ പ്രചരണം നടത്തിയിരിക്കുന്നത്.’പാക്കിസ്ഥാന്‍ അല്ലെങ്കില്‍ ഖബറിസ്ഥാന്‍’ വാദക്കാരോട് അദ്ദേഹം പ്രതികരിച്ചതും രൂക്ഷ ഭാഷയിലായിരുന്നു. അന്ന് സാഹിബിന്റെ തലയെടുക്കുമെന്ന് ഭീഷണിമുഴക്കിയത് മലബാറില്‍ മുസ്ലീം ലീഗുകാരായിരുന്നു.’പത്തരിഞ്ച് കത്തികൊണ്ട് കുത്തിവാങ്ങും പാക്കിസ്ഥാന്‍’ എന്ന മുദ്രാവാക്യവുമായി സാഹിബ് പങ്കെടുക്കുന്ന യോഗങ്ങളില്‍ സംഘടിതമായി അലങ്കോലപ്പെടുത്താന്‍ ശ്രമങ്ങളുമുണ്ടായി.

സംഘര്‍ഷാത്മക അന്തരീക്ഷത്തില്‍ 1945 ഒക്ടോബര്‍ 25ന് കോഴിക്കോട് മാങ്കാവിലെ പൊതുയോഗം. കരിങ്കൊടിയും ഗോബാക്ക് വിളികളിലും ഒതുങ്ങിയില്ല. യോഗത്തിനെത്തിയാല്‍ തലയെടുക്കുമെന്ന ഭീഷണിക്കിടയിലും. സാഹിബിനെ പിന്തുണച്ച് ആയിരങ്ങളാണ് അണിനിരന്നിരുന്നത്. ‘ഗോ ബാക്ക് വിളികള്‍കൊണ്ടും കറുപ്പുകൊടികളും കണ്ട് തന്നെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. മതരാഷ്ട്രത്തെ എതിര്‍ത്തതിന്റെ പേരില്‍ കാഫിറെന്ന ആക്ഷേപമാണ് അബ്ദുറഹിമാന്‍ സാഹിബിന് നേരിടേണ്ടി വന്നിരുന്നത്.

സാഹിബിന്റെ തലയെടുക്കുമെന്നുളള ഭീഷണികളെ തെല്ലും കൂസാതെ ഭീഷണികള്‍ക്ക് മുന്നില്‍ അക്ഷോഭ്യനായി നിന്നു പോരാടിയ ഈ അബ്ദുറഹിമാന്‍ സാഹിബിന്റെ പിന്‍മുറക്കാരനായാണ് ആര്യാടന്‍ മുഹമ്മദ് ലീഗിന്റെ രാഷ്ട്രീയത്തിനെതിരെ പൊരുതിയിരുന്നത്. ഇ.ടി മുഹമ്മദ് ബഷീര്‍ വര്‍ഗീയവാദിയാണെന്ന് തുറന്നടിക്കാനും ആര്യാടന്‍ മടിച്ചിരുന്നില്ല. ഒരിക്കലും ലീഗിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനോട് ആര്യാടന്‍ മുഹമ്മദും മലപ്പുറത്തെ കോണ്‍ഗ്രസും സന്ധി ചെയ്തിരുന്നില്ല.

Also Read: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇനി ഒപി ടിക്കറ്റിന് 10 രൂപ നൽകണം

ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്‍കിയപ്പോള്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രിയാകുമെന്ന് തുറന്ന് പറഞ്ഞതും ആര്യാടനായിരുന്നു.ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്‍കിയതിനു ശേഷം കേരളത്തില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചിട്ടില്ലെന്നതും ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണ്. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളെ രാഷ്ട്രീയമായി വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ ഓര്‍ക്കേണ്ടത് സാദിഖലി തങ്ങളും വിമര്‍ശനത്തിന് അതീതനല്ലെന്ന യാഥാര്‍ത്ഥ്യമാണ്.

കേരളം ഒരു മതരാഷ്ടരമല്ലെന്നും ജനാധിപത്യ സംവിധാനമാണ് ഇവിടെയുള്ളതെന്നുമുള്ള യാഥാര്‍ത്ഥ്യമെങ്കിലും ഇവര്‍ തിരിച്ചറിയുന്നത് നല്ലതാണ്. മുസ്ലീം ലീഗിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ മൗലാന അബുല്‍ കലാം ആസാദും അബ്ദുറഹിമാന്‍ സാഹിബും ആര്യാടന്‍ മുഹമ്മദും ഉയര്‍ത്തിയ മതേതര രാഷ്ട്രീയമാണ് മതേതര പാര്‍ട്ടിയാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സ് പിന്തുടരേണ്ടത്.

Aryadan Muhammed

അതാണ്, വി.ഡി സതീശനും സംഘവും മനസ്സിലാക്കേണ്ടത്. അതല്ലാതെ, ആര്‍.എസ്.എസിനും ബി.ജെ.പിക്കും എതിരെ എക്കാലത്തും വീട്ടുവിഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന കമ്യൂണിസ്റ്റുകാരനായ പിണറായി വിജയന് സംഘീപട്ടം ചാര്‍ത്തി നല്‍കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ്സാണ് പരിഹാസ്യരായിമാറുക. രാജ്യത്തെ ആര്‍.എസ്.എസിന്റെ പ്രഖ്യാപിത ശത്രു കമ്യൂണിസ്റ്റുകളാണ് അതല്ലാതെ കോണ്‍ഗ്രസ്സും മുസ്ലിം ലീഗുമല്ല. സംഘപരിവാര്‍ സംഘടനകളും സി.പി.എമ്മും പരസ്പരം നടത്തിയ എറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് നൂറ് കണക്കിന് പ്രവര്‍ത്തകരും നേതാക്കളുമാണ്. ഇവിടെയൊന്നും കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും പൊടിപോലും കാണാറില്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

Express View

വീഡിയോ കാണാം

Top