മുസ്ലീം വോട്ടുകൾ ഭിന്നിപ്പിച്ച് ഒവൈസി ബി.ജെ.പിയെ സഹായിക്കുന്നുവെന്ന് ആര്യാടൻ ഷൗക്കത്ത്

മുസ്ലീം വോട്ടുകൾ ഭിന്നിപ്പിച്ച് ഒവൈസി ബി.ജെ.പിയെ സഹായിക്കുന്നുവെന്ന് ആര്യാടൻ ഷൗക്കത്ത്
മുസ്ലീം വോട്ടുകൾ ഭിന്നിപ്പിച്ച് ഒവൈസി ബി.ജെ.പിയെ സഹായിക്കുന്നുവെന്ന് ആര്യാടൻ ഷൗക്കത്ത്

ബി.ജെ.പിയെ സഹായിക്കാനാണ് അസദുദ്ദിൻ ഒവൈസിയുടെ പാർട്ടി ശ്രമിക്കുന്നതെന്ന് കോൺഗ്രസ്സ് നേതാവ് ആര്യാടൻ ഷൗക്കത്ത്. രാജ്യത്തെ പല മണ്ഡലങ്ങളിലും മുസ്ലിം വോട്ടുകൾ ഭിന്നിപ്പിച്ച് അതുവഴി ബി.ജെ.പിയുടെ വിജയം ഉറപ്പാക്കാനാണ് ഒവൈസി ശ്രമിക്കുന്നതെന്നാണ് ഷൗക്കത്ത് ചൂണ്ടിക്കാട്ടുന്നത്.

എക്സ്പ്രസ്സ് കേരളയ്ക്ക് നൽകിയ അഭിമുഖം കാണുക

ഒരുപാട് തിരഞ്ഞെടുപ്പുകള്‍ ഇന്ത്യയില്‍ നടന്നിട്ടുണ്ട് ,ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയായി താങ്കള്‍ കാണുന്നത് എന്താണ് ?

ഈ തിരഞ്ഞെടുപ്പ് ഇന്ത്യാ രാജ്യം നിലനില്‍ക്കണമോ വേണ്ടേയൊ എന്ന് തീരുമാനിക്കുന്നത്. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമായി വാര്‍ത്തെടുത്തതാണ്. ഇന്ന് അതില്‍ നിന്ന് ഇന്ത്യ തിരിച്ചു പോവുകയാണ്. ഇന്ത്യ വീണ്ടും ഒരു മത രാഷ്ട്രത്തിലേക്ക് തിരിച്ചു പോകുന്നുവോ എന്ന് എല്ലാവരും ശങ്കിക്കുന്ന എല്ലാവരും ആകുലപ്പെടുന്ന എല്ലാവരും ഭയപ്പെടുന്ന ഒരു അവസ്ഥാവിശേഷത്തില്‍ ഇന്ന് രാജ്യം മുന്നോട്ടു പോവുകയാണ് കഴിഞ്ഞ 10 വര്‍ഷമാണ്. അതുകൊണ്ടുതന്നെ ഇതിനൊരു അറുതി വരുത്താനുള്ള ഒരു രാഷ്ട്രീയ തീരുമാനം ഉണ്ടാവുക ഈ തിരഞ്ഞെടുപ്പിലാണ്.

രണ്ടുവട്ടം മോദി സര്‍ക്കാര്‍ അധികാരത്തിലേറി ഇനി വീണ്ടും അധികാരത്തില്‍ വന്നാല്‍ എന്താണ് സംഭവിക്കാന്‍പോകുന്നത് ?

എന്തായിരിക്കും സംഭവിക്കാന്‍ പോകുന്നത് എന്ന് കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് നമ്മള്‍ മനസ്സിലാക്കി, ഇന്ത്യയുടെ ബഹുസ്വരത,ബഹുസ്വരത വ്യത്യസ്ത ജാതി, വര്‍ഗ, വര്‍ണ്ണ, ഭാഷാ, സമൂഹത്തെ വൈവിധ്യമാര്‍ന്ന ഈ സംസ്‌കാരത്തെ അത് കൃത്യമായി വര്‍ണ്ണശബളമായി ആഘോഷിച്ചു പോകുന്ന രീതിയാണ് വാസ്തവത്തില്‍ നമ്മുടേത്. പക്ഷെ അതില്‍ നിന്ന് ഏക സിവില്‍ നിയമത്തെക്കുറിച്ച് അല്ലെങ്കില്‍ ഒരു മതത്തെക്കുറിച്ച് അതല്ലെങ്കില്‍ ഒരു ഭാഷയെക്കുറിച്ച് ഒരു തിരഞ്ഞെടുപ്പിനെ കുറിച്ച് അങ്ങനെ എല്ലാം ഏകമായി മാറാന്‍ ഈ ബഹുസ്വരത ഇല്ലാതെയാക്കാന്‍ ഉള്ള ഒരു ബോധപൂര്‍വമായ ശ്രമം നടക്കുന്നു എന്ന് മാത്രമല്ല അതിനുവേണ്ടി നിയമനിര്‍മാണങ്ങള്‍ ഉണ്ടാക്കുകയാണ്. നമ്മുടെ ഒരു പൈതൃകം എന്നു പറയുന്നത് നമ്മുടെ മഹാന്മാര്‍ നമ്മുടെ മുന്‍ നേതാക്കന്മാരൊക്കെ അവരുടെ ജീവന്‍, അവരുടെ പ്രാണന്‍, അവരുടെ രക്തം ഈ മണ്ണില്‍ അര്‍പ്പിച്ചത് ഈ രാജ്യത്തെ ബഹുസ്വരതയെ നിലനിര്‍ത്താന്‍ ആണ്.

ഇന്ന് അധികാരത്തില്‍ ഇരിക്കുന്നവര്‍ ബഹുസ്വരത തല്ലി കെടുത്തി ഇവിടെ മതപരമായ ദ്രുവീകരണം ഉണ്ടാക്കാനുള്ള നിയമനിര്‍മാണങ്ങള്‍ ഉണ്ടാക്കുകയാണ്. അതുകൊണ്ട് എങ്ങോട്ടാണ് ഈ പോക്ക് എന്ന് വളരെ കൃത്യമാണ്. സി ഐ എ വീണ്ടും കൊണ്ടുവരുന്നു, ഏക സിവില്‍കോഡ് വീണ്ടും കൊണ്ടുവരുന്നു, നാട്ടിലെ ഏറ്റവും വലിയ പ്രശ്‌നം ആരാധനാലയങ്ങളുടെ നിര്‍മ്മാണമാണ് അല്ലെങ്കില്‍ വലിയ പ്രതിമകളുടെയും ഒക്കെ നിര്‍മ്മാണമാണ് എന്ന രൂപത്തിലേക്ക് നമ്മുടെ ബോധനിലവാരം തന്നെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഇന്ത്യാ സഖ്യത്തിന് ബി.ജെ.പിയെ ചെറുക്കാനുള്ള കരുത്തുണ്ടെന്ന് തോന്നുന്നുണ്ടോ ?

നൂറു ശതമാനം, അത് ഞാന്‍ വെറുതെ ഒരു പ്രതീക്ഷ പറയുവല്ല ഇതില്‍ കണക്കൊന്നെടുത്ത് പരിശോധിച്ചോളൂ , 2019 ലെ തിരഞ്ഞെടുപ്പില്‍ ആകെ ഇന്ത്യാ രാജ്യത്തുണ്ടായിരുന്ന വോട്ടേഴ്സിന്റെ എണ്ണം എന്ന് പറയുന്നത് 90 കോടി ജനങ്ങളാണ്. അതില്‍ 60 കോടി ആളുകളാണ് വോട്ട് ചെയ്തത്. അതില്‍ 22 കോടി വോട്ട് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. അതായത് 60 കോടി ആളുകള്‍ വോട്ട് ചെയ്തതില്‍ 22 കോടിയുടെ പിന്തുണ. അതായത് 37.3 ശതമാനത്തിന്റെ പിന്തുണ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്, അവരുടെ കൂടെയുള്ള സഘ്യകക്ഷികളെ കൂടി കൂട്ടിയാല്‍ 45 ശതമാനമാണ് വരുക, ബാക്കി 55 ശതമാനം പുറത്താണ്, പിന്നെ എന്തുകൊണ്ട് ബി ജെ പി അധികാരത്തില്‍ വന്നു എന്ന് ചോദിച്ചാല്‍ ഇന്ത്യാ മുന്നണിയെപ്പോലൊരു മുന്നണി, ഒരു മതേതര ജനാധിപത്യമുന്നണി ആ സമയത്ത് ഉണ്ടായിരുന്നില്ല എന്നതാണ് കാരണം. 2019ല്‍ ലഭിച്ച വോട്ടും ആ ശതമാനം എടുത്താല്‍ തന്നെ ഇന്ത്യാ മുന്നണിക്ക് അധികാരത്തിലെത്താനുള്ള വോട്ടുണ്ട്.

വര്‍ഗ്ഗീയ സംഘടനകള്‍ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവാണ് താങ്കളുടെ പിതാവ് , ആ നിലപാട് ഇപ്പോള്‍ കോണ്‍ഗ്രസ്സ് പിന്തുടരുന്നുണ്ടോ ?

പിന്നെന്താ അദ്ദേഹം അന്ന് കോണ്‍ഗ്രസിന്റെ നിലപാടില്‍ തന്നെ ഉറച്ചു നിന്നുകൊണ്ട് സംസാരിക്കുകയും പോരാടുകയും മരണം വരെ കോണ്‍ഗ്രസുകാരനായി ജീവിക്കുകയും ചെയ്ത ആളാണ്. യാതൊരു തര്‍ക്കവും ഈ കാര്യത്തിലില്ല. അദ്ദേഹം ഫൈറ്റ് ചെയ്യുന്ന സമയത്ത് ദേശീയതലത്തില്‍ ഇന്ത്യയുടെ ജനാധിപത്യം കാത്തു രക്ഷിക്കാനുള്ള ഒരു ഭരണസംവിധാനമുണ്ട്, കോണ്‍ഗ്രസിന്റെ സര്‍ക്കാരുണ്ട്. ഇന്നതല്ല സ്ഥിതി. ഇന്ന് രാജ്യത്തെ ഒരു മതരാഷ്ട്രമാക്കി മാറ്റാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്, ഒരു സംശയവും ആ കാര്യത്തിലില്ല. കോണ്‍ഗ്രസിന്റെ നിലപാടില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ല.

എസ്.ഡി.പി.ഐയുടെയും ജമാഅത്ത് ഇസ്ലാമിയുടെയും വോട്ട് വേണ്ട എന്ന നിലപാട് താങ്കള്‍ക്കുണ്ടോ ?

ഒരുകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോട് ഏറ്റവും കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്ന പ്രസ്ഥാനങ്ങളാണ് എസ് ഡി പി ഐ പോലെ ജമാഅത്ത് ഇസ്ലാമിക സംഘടനകള്‍. ഇപ്പോള്‍ അവര്‍ക്കു കാര്യം ബോധ്യമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാത്ത ഇന്ത്യയില്‍ എന്ത് സംഭവിക്കും എന്ന് അനുഭവിച്ചറിഞ്ഞു എന്നതായി യാഥാര്‍ഥ്യം, അത് അനുഭവിച്ച് അറിഞ്ഞിരിക്കുയാണ്, അപ്പോള്‍ അതനുസരിച്ചുള്ള പ്രതികരണങ്ങളും അവരുടെ നയം മാറ്റങ്ങളും സ്വാഭാവികമായും അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്, പക്ഷെ അങ്ങനെ അവരുടെ നയം മാറ്റങ്ങളുണ്ടാകുമ്പോള്‍ തന്നെ കോണ്‍ഗ്രസ് എന്തു സമീപനം തന്നെ അതിനോട് കോണ്‍ഗ്രസ് എന്ത് സമീപനം സ്വീകരിക്കണത് കോണ്‍ഗ്രസ് തീരുമാനിക്കും.

മുസ്ലീംലീഗിനെ ആശ്രയിക്കുന്ന നിലയിലേക്ക് കോണ്‍ഗ്രസ്സ് ഇപ്പോള്‍ മാറിയിട്ടുണ്ടോ ?

അങ്ങനെയൊന്നുമില്ല ഇതൊരു മുന്നണിയല്ലേ, മുന്നണിയില്‍ ഒരു പാര്‍ട്ടി മറ്റേ പാര്‍ട്ടിയെ ആശ്രയിക്കാനുള്ളതല്ല എല്ലാം ഒരു പൊതു മിനിമം പരിപാടിയുടെ ഭാഗമായി മുന്നോട്ടുപോവുക എന്നുള്ളതാണ്. മുസ്ലിം ലീഗും ആയിട്ടുള്ള സഖ്യം ഇന്നും ഇന്നലേം തുടങ്ങിയിട്ടുള്ളതല്ല. അത് 1969 ല്‍ ആരംഭിച്ചതാണ്. 69 ല്‍ ആരംഭിച്ച സഖ്യമാണ്, ആ സഖ്യം ഇന്നും വളരെ നന്നായി മുന്നോട്ടുപോകുന്നു. കോണ്‍ഗ്രസ്സല്ല ലീഗുകാര്‍ തന്നെ വളരെ ശക്തിയുക്തം അത് പറയുന്നുണ്ടല്ലോ.

കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് എന്താണ് പ്രതികരണം ?

ഇല്ല ഇതില്‍ കേരളാ സ്റ്റോറി മാത്രമല്ല നിങ്ങളാലോചിക്കേണ്ടത് നമ്മളിപ്പോള്‍ ദേശിയ ഫിലിം അവാര്‍ഡില്‍ തന്നെ നമ്മുക്ക് കുറേ അവാര്‍ഡ്സുണ്ട് സോഷ്യല്‍ തീമിന് വേണ്ടിയുള്ള ഫിലിംസ്, സോഷ്യം കമ്മിറ്റ്‌മെന്റ്, അതെന്താ ? എന്റെ സിനിമക്ക് രണ്ടു പ്രാവശ്യം കിട്ടിയിട്ടുണ്ട്. എന്റെ ദൈവ നാമത്തിനു ദേശിയ അവാര്‍ഡ് സോഷ്യല്‍ തീം, സമൂഹത്തില്‍ മനുഷ്യരെ ഭിന്നിപ്പിക്കുന്നതിനു പകരം ഒന്നിപ്പിക്കുന്ന അവാര്‍ഡാ, അങ്ങനെയൊരു ക്ലാസ്സു തന്നെയുണ്ട്, അങ്ങനെയൊരു വിഭാഗം തന്നെയുണ്ട്. ഇന്ന് നിങ്ങള്‍ ആലോചിച്ചുനോക്കുക കേരളാ സ്റ്റോറി ദേശീയ ഫിലിം ഫെസ്റ്റിവലില്‍ പ്രധാന സിനിമയായിട്ട് അവതരിപ്പിക്കുക. കേരളാ സ്റ്റോറി കൊടുക്കുന്ന മെസ്സേജ് എന്താ ? കേരളാ സ്റ്റോറിയെക്കുറിച്ചു ഞാന്‍ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ, മാത്രമല്ല ഇതിന്റെ ഏറ്റവും വലിയ ഒരു സംഗതി എന്ന് പറഞ്ഞാല്‍ കേരളാ സ്റ്റോറി മാത്രമല്ല ആ കേരളാ സ്റ്റോറിയെ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുക എന്ന് മാത്രമല്ല ആര്‍ എസ് എസ് 10 സിനിമകള്‍ ഇറക്കികൊണ്ടിരിക്കുവാ അതില്‍ മൂന്നുനാലു സിനിമകള്‍ ഇറങ്ങി കഴിഞ്ഞു .

ഒരു സിനിമയ്ക്ക് 500 കോടി മുതല്‍ 1000 കോടി വരെയാണ് ബഡ്ജറ്റ്, ഒരു സിനിമയുടെ പേര് ജെ എന്‍ യൂ എന്നാണ്, ഒരു സിനിമയുടെ പേര് ആര്‍ട്ടിക്കിള്‍ 370 എന്നാണ്. ഇതാണ് നടക്കുന്ന കാര്യം ഇത് ഒരു കേരളാ സ്റ്റോറി മാത്രമല്ല സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആര്‍ എസ് എസ് സ്പോണ്‍സേര്‍ഡ്, ആയിരം കോടികള്‍ മുടക്കിയ സിനിമകളുടെ നിര്‍മ്മാണം രാജ്യത്തു നടക്കുന്നു, എന്തിനുവേണ്ടി എന്ന് ചോദിച്ചാല്‍ എന്റെയും നിങ്ങളുടെയും ചരിത്രബോധത്തെയും സാമൂഹ്യബോധത്തെയും അട്ടിമറിക്കാനാണത്.

അഭിമുഖത്തിൻ്റെ പൂർണ്ണ രൂപം എക്സ്പ്രസ്സ് കേരള വീഡിയോയിൽ കാണുക

Top