പുനലൂർ: ഇതര സംസ്ഥാനത്തെയടക്കമുള്ള ശബരിമല തീർഥാടകർക്ക് ആര്യങ്കാവിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ബന്ധപ്പെട്ട അധികൃതരുടെ യോഗം തീരുമാനിച്ചു.
സെയിൽ ടാക്സ്, റേഞ്ച് ഓഫീസ് ജങ്ഷനുകളിൽ നിരീക്ഷണ കാമറ സ്ഥാപിക്കുമെന്ന് ആർ.ടി.ഒ ഉറപ്പുനൽകി. അനധികൃതമായുള്ള 126 കടകൾ ഒരാഴ്ചക്കുള്ളിൽ നീക്കം ചെയ്ത് അവിടെ വാഹന പാർക്കിങിന് സൗകര്യം ഒരുക്കും. ഇതിൽ കൂടുതലും ലോട്ടറി വിൽക്കുന്ന കടകളാണ്.
Also Read : ശബരിമല തീർഥാടനം; ഏഴു പ്രത്യേക തീവണ്ടികൾ കൂടി
അയ്യപ്പഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ആര്യങ്കാവ് ജംഗ്ഷനിലെ ഇരുവശത്തുള്ള ഡിപ്പോയിൽ സൗകര്യം ഒരുക്കാമെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അറിയിച്ചു. കുടിവെള്ള സൗകര്യം, ബോട്ടിൽ ബൂത്ത്, ശുചീകരണ പ്രവർത്തനം, പാർക്കിങ് ബോർഡ്, എന്നിവ പഞ്ചായത്ത് ഒരുക്കി നൽകും. പഞ്ചായത്ത് പ്രസിഡന്റ് സുജതോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് അധികൃതർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.