CMDRF

കേരളം ജാഗ്രത! മുന്നിൽ ഭയാനകമായ അവസ്ഥ, വൻ പ്രളയം വരും, കത്തിപ്പടരുന്ന ഊർജ്ജം ഭീഷണി

കേരളം ജാഗ്രത! മുന്നിൽ ഭയാനകമായ അവസ്ഥ, വൻ പ്രളയം വരും, കത്തിപ്പടരുന്ന ഊർജ്ജം ഭീഷണി
കേരളം ജാഗ്രത! മുന്നിൽ ഭയാനകമായ അവസ്ഥ, വൻ പ്രളയം വരും, കത്തിപ്പടരുന്ന ഊർജ്ജം ഭീഷണി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. ചൂട് വര്‍ദ്ധിച്ചതോടെ പലയിടത്തും കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഈ സാഹചര്യത്തില്‍ പൂനൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂയട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിരിയോളജി പുറത്ത് വിട്ട റിപ്പോര്‍ട്ട് ചര്‍ച്ചയാവുന്നുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന ഉഷ്ണതരംഗം വരും വര്‍ഷങ്ങളിലെ വേനല്‍ക്കാലങ്ങളിലും ആവര്‍ത്തിക്കാന്‍ സാധ്യതയെന്ന മുന്നറിയിപ്പു നല്‍കുന്നതാണ് പുതിയ പഠനം. അറബിക്കടല്‍ ഉള്‍പ്പെടെ ഇന്ത്യന്‍ മഹാസമുദ്രം തിളച്ചു മറിയുന്ന പ്രവണതയ്ക്കു തുടക്കമിട്ടതാണ് കേരളത്തിലും മറ്റും ചൂട് വര്‍ധിപ്പിക്കുന്നതെന്നു വ്യക്തമാക്കുന്നതാണ് ഇത്.

ചൂട് ഓരോ വര്‍ഷവും കൂടി വരുന്നതിനാല്‍ കടല്‍ ഇനി തണുക്കാനുള്ള സാധ്യത കുറവാണെന്ന നിരീക്ഷണമാണ് ഉഷ്ണതരംഗത്തിനിടെ മറ്റൊരു ആശങ്കയായി പടരുന്നത്. കടല്‍ തിളച്ചു മറിയുന്ന ദിവസങ്ങളുടെ എണ്ണം 12 മടങ്ങു വരെ വര്‍ധിച്ച് 220 മുതല്‍ 250 വരെ ദിവസങ്ങള്‍ എന്ന സ്ഥിതി സംജാതമാകും. വര്‍ഷത്തില്‍ 20 ദിവസം മാത്രമാണ് നിലവില്‍ കടല്‍ത്താപനില പരിധിവിട്ട് ഉയരുന്നത്. എന്നാല്‍ കരയില്‍ നിന്നുയരുന്ന താപമത്രയും ഏറ്റുവാങ്ങുന്നതു കടലായതിനാല്‍ സ്ഥിതിഗതികള്‍ മാറി മറിയും.

അറബിക്കടലിന്റെ ഇപ്പോഴത്തെ താപനില 28 ഡിഗ്രിക്ക് താഴെയാണ്. എന്നാല്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് 30.7 ഡിഗ്രി വരെയായി ഉയരാം. സമുദ്രതാപം 28 ഡിഗ്രിക്ക് മുകളിലേക്ക് പോയാല്‍ ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വര്‍ധിക്കും. പ്രളയസാധ്യതയും തള്ളിക്കളയാനാവില്ല. 2017 നവംബറില്‍ കേരള തീരത്തുകൂടി കടന്നുപോയ ഓഖി ചുഴലിക്കാറ്റ് ഈ പ്രവണതയ്ക്കു തുടക്കമിട്ടു. ചൂടു കൂടുന്നതോടെ കടല്‍ തിളച്ചുതൂവുന്ന കള്ളക്കടല്‍ പ്രതിഭാസം കേരളം ഉള്‍പ്പെടെ പല തീരപ്രദേശങ്ങളിലും കാണാം. കടല്‍ കയറി വരുന്നതോടെ തീരത്തിന്റെ ചിത്രം തന്നെ മാറ്റിവരയ്‌ക്കേണ്ട സ്ഥിതിയാകും.

ഓരോ സെക്കന്‍ഡിലും ഒരു അണുബോംബ് പൊട്ടുന്നത്ര തീവ്രമാണ് ചൂടില്‍ നിന്നുണ്ടാകുന്ന താപോര്‍ജമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ പുണെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിരിയോളജിയിലെ ഡോ. റോക്‌സി മാത്യു കോള്‍ പറയുന്നു. ചൂടു വലിച്ചെടുത്ത് കടല്‍ പൊട്ടിത്തെറിയുടെ വക്കിലാണ്. തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടാല്‍ ഏതാനും മണിക്കൂറിനുള്ളില്‍ അത് അതിശക്ത ചുഴലിക്കാറ്റായി മാറാന്‍ തക്കവിധത്തില്‍ കടല്‍ ചൂടായി കിടക്കുന്നു.

പവിഴപ്പുറ്റുകളും മറ്റും ചീഞ്ഞ് നിറം മാറുന്ന പ്രവണത ഇപ്പോള്‍ തന്നെ കാണാം. ഇതു മത്സ്യസമ്പത്തിനെ സാരമായി ബാധിക്കും. ചൂട് ഏറുന്നതോടെ മത്സ്യങ്ങള്‍ ആഴത്തിലേക്കു പോകും. കടല്‍ ജലത്തിന്റെ പിഎച്ച് മൂല്യം കുറയുന്നതുമൂലം അമ്ലത്വം വര്‍ധിക്കും. ഇതും കടലിന്റെ ആവാസ വ്യവസ്ഥയെയും ഓക്‌സിജന്‍ ഉല്‍പ്പാദനത്തെയും ബാധിക്കും. കടലില്‍ മത്സ്യവളര്‍ച്ചയെ സഹായിക്കുന്ന ഹരിത പ്ലവകങ്ങള്‍ ഏറ്റവും കുറയുന്നത് അറബിക്കടലിലായിരിക്കും.

Top