എന്താണ് നമ്മുടെ കായം?

കായം ശരീരത്തിലെ ആന്തരിക വീക്കം ഇല്ലാതാക്കുന്നു

എന്താണ് നമ്മുടെ കായം?
എന്താണ് നമ്മുടെ കായം?

ക്ഷണത്തിൽ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരുസുഗന്ധവ്യഞ്ജനമാണ്‌ കായം. ‘ചെകുത്താന്റെ കാഷ്ഠം’ എന്നൊരു ഇരട്ടപ്പേരും നാട്ടിൽ പുള്ളിക്കുണ്ട്. ചവർപ്പുരുചി, രൂക്ഷമായ ഗന്ധം ഇതൊക്കെ മൂലം പുള്ളിക്ക് വീണ ഒരു ചീത്ത പേരാണിത്. കായം ഒരു സസ്യത്തിന്റെ കറയാണ്‌. ഈ സസ്യം ഒരു ബഹുവർഷ ഔഷധിയാണ്‌.

ചെടി പുഷ്പിക്കുന്നതിനു മുൻപായി ഈ സസ്യത്തിന്റെ വേരിനോട് ചേർന്നുള്ള കാണ്ഡത്തിൽ മുറിവുകൾ ഉണ്ടാക്കുന്നു. ആ മുറിവിലൂടെ ഊറിവരുന്ന വെള്ളനിറമുള്ള കറ മൺപാത്രങ്ങളിൽ ശേഖരിക്കുന്നു. അവയ്ക്ക് കറുപ്പുനിറം ലഭിക്കുന്നത് കാറ്റുതട്ടുന്നതുമൂലമാണ്‌. ചെടിയുടെ വേരിൽ നിന്ന് ഊറി വരുന്ന കറ ഉണക്കിയാണ് കായം നിർമ്മിക്കുന്നത് . അതുപോലെ വേരും തണ്ടും കൂടിചെരുന്നിടത്തു നിന്നും കറയെടുക്കാറുണ്ട്.

ദഹനക്കേട്

ദിവസവും ഭക്ഷണത്തില്‍ കായം ഉള്‍പ്പെടുത്തിയാല്‍ ദഹനക്കേട്, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയേ ഇല്ല. വയറില്‍ കൃമി ശല്യം കുറയ്ക്കുന്നതോടൊപ്പം അസഹ്യമായ വേദനകളെയും ഇല്ലാതാക്കുന്നു.

രക്ത സമ്മർദ്ദം

Also Read: പേരുപോലെ ചെറുതല്ല ഇവന്റെ ​ഗുണങ്ങൾ

ബിപി ഉള്ളവര്‍ കായം ചേര്‍ത്ത ഭക്ഷണം നന്നായി കഴിച്ചോളൂ. കായത്തിന് രക്തം നേര്‍പ്പിക്കാനുള്ള കഴിവുണ്ട്. അതിനാല്‍ ഇത് ബിപി രോഗികള്‍ക്ക് ഗുണകരമാണ്. ദിവസേന കായം കഴിക്കുന്നത് സിരകളില്‍ രക്തം കട്ടപിടിക്കുന്ന പ്രശ്‌നം ഉണ്ടാക്കുന്നില്ല, ഇതും രക്തസമ്മര്‍ദം കുറയ്ക്കുന്നതിന് സഹായകമാകും.

ചുമ

ചുമയുടെ പ്രശ്‌നമുണ്ടെങ്കില്‍, കായം കഴിക്കുന്നത് ഗുണം ചെയ്യും. സാധാരണ ചുമ, വരണ്ട ചുമ, ഇന്‍ഫ്‌ലുവന്‍സ, ബ്രോങ്കൈറ്റിസ്, ആസ്മ തുടങ്ങിയ രോഗങ്ങളെ കായം അകറ്റുന്നു. പയര്‍വര്‍ഗങ്ങള്‍, സാമ്പാര്‍, പച്ചക്കറികള്‍ മുതലായവയില്‍ കായം ഉപയോഗിക്കാം. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായാല്‍, കായം കുറച്ച് വെള്ളത്തില്‍ കലര്‍ത്തി നെഞ്ചില്‍ പുരട്ടുന്നതും ആശ്വാസം നല്‍കുന്നു. ഇതിനുപുറമെ, ചുമ, വില്ലന്‍ ചുമ, ആസ്മ മുതലായവയില്‍ നിന്ന് അശ്വാസം നേടാന്‍ കായം തേനില്‍ ചാലിച്ച് കഴിച്ചാലും മതി.

Also Read: ഇനി മുടിവെട്ടിയാൽ ഫ്ലോപ്പ് ആവില്ല

ആര്‍ത്തവ വേദന

ആര്‍ത്തവ സമയത്തെ അസഹനീയമായ വേദനയ്ക്ക് ശമനം ഉണ്ടാക്കാന്‍ കായത്തിന് കഴിയും. പ്രൊജസ്ട്രോൺ ഹോര്‍മോണ്‍ ഉത്പാദനത്തിന് സഹായിക്കുന്നതാണ് കായം. അത് രക്തയോട്ടം കൂടുതല്‍ സുഗമമാക്കുന്നു. ആര്‍ത്തവ സമയത്ത് വേദന കൂടുതലാണെങ്കില്‍ ഒരു ഗ്‌ളാസ് മോരില്‍ 2 നുള്ള് കറുത്ത ഉപ്പും 1 നുള്ള് കായവും ചേര്‍ത്ത് കുടിക്കുക.

Also Read: മുഖക്കുരു വരാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ…

തലവേദന

കായം ശരീരത്തിലെ ആന്തരിക വീക്കം ഇല്ലാതാക്കുന്നു. സാധാരണയായി തലവേദനയുടെ പ്രശ്‌നം തലയിലെ ധമനികളില്‍ വീക്കം മൂലമാണ്. അത്തരമൊരു സാഹചര്യത്തില്‍, ദിവസവും കായം കഴിക്കുന്നത് തലവേദനയുടെ പ്രശ്‌നത്തില്‍ നിന്ന് നിങ്ങളെ രക്ഷിക്കും. നിങ്ങള്‍ക്ക് കടുത്ത തലവേദന ഉണ്ടെങ്കില്‍, ഒരു ഗ്ലാസ് വെള്ളത്തില്‍ 2 നുള്ള് കായം ഇട്ട് തിളപ്പിച്ച് ചെറുചൂടോടെ ദിവസത്തില്‍ രണ്ടുതവണ കുടിക്കുക.

Top