CMDRF

ചിത്രീകരണം പൂര്‍ത്തിയായി ആഷിഖ് അബു ചിത്രം “റൈഫിള്‍ ക്ലബ്”

ചിത്രീകരണം പൂര്‍ത്തിയായി ആഷിഖ് അബു ചിത്രം “റൈഫിള്‍ ക്ലബ്”
ചിത്രീകരണം പൂര്‍ത്തിയായി ആഷിഖ് അബു ചിത്രം “റൈഫിള്‍ ക്ലബ്”

കൊച്ചി: ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിന്‍സി അലോഷ്യസ്, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്ന ”റൈഫിള്‍ ക്ലബ്” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

ഹനുമാന്‍ കൈന്റ്, ബേബി ജീന്‍, സെന്ന ഹെഡ്‌ഗെ, നതേഷ് ഹെഡ്‌ഗെ, നവനി, റംസാന്‍ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവന്‍, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിനീത് കുമാര്‍, നിയാസ് മുസലിയാര്‍, കിരണ്‍ പീതാംബരന്‍, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിന്‍ പെരുമ്പള്ളി, വൈശാഖ്, സജീവന്‍, ഇന്ത്യന്‍, മിലന്‍, ചിലമ്പന്‍, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, എന്‍. പി നിസ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ”റൈഫിള്‍ ക്ലബ്” എന്ന ചിത്രത്തിലൂടെ അനുരാഗ് കശ്യപ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു.

ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണം ഒരുക്കുന്നു. ‘മായാനദി’ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘റൈഫിള്‍ ക്ലബ്ബി’നുണ്ട്.

Top