CMDRF

ആശിഷ് നെഹ്‌റ ഗുജറാത്ത് ടൈറ്റന്‍സ് വിടുന്നു? പകരക്കാരന്‍ ആരെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

ആശിഷ് നെഹ്‌റ ഗുജറാത്ത് ടൈറ്റന്‍സ് വിടുന്നു? പകരക്കാരന്‍ ആരെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്
ആശിഷ് നെഹ്‌റ ഗുജറാത്ത് ടൈറ്റന്‍സ് വിടുന്നു? പകരക്കാരന്‍ ആരെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം ഗുജറാത്ത് ടൈറ്റന്‍സ് മുഖ്യപരിശീലകസ്ഥാനത്ത് നിന്നും ആശിഷ് നെഹ്‌റ പടിയിറങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 2022ല്‍ ഗുജറാത്ത് ആദ്യമായി ഐപിഎല്‍ കളിച്ചപ്പോള്‍ കിരീടനേട്ടത്തിലെത്തിച്ച പരിശീലകനാണ് നെഹ്‌റ. ടീം ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് വിക്രം സോളങ്കിയും ടൈറ്റന്‍സ് വിടുമെന്നാണ് റിപ്പോര്‍ട്ട്. 2022ല്‍ കിരീടവും 2023ല്‍ ഫൈനലിസ്റ്റുകളുമായെങ്കിലും 2024ലെ ഐപിഎല്ലില്‍ ഗുജറാത്തിന്റെ പ്രകടനം മോശമായിരുന്നു. പിന്നാലെയാണ് ഇരുവരും ടീം വിട്ടേക്കുമെന്ന അഭ്യൂഹം ഉണ്ടായിരിക്കുന്നത്.

നെഹ്‌റ ടീം വിട്ടാല്‍ പകരം പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിം?ഗ് എത്തിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ യുവരാജിന് രാജ്യാന്തര ക്രിക്കറ്റില്‍ പരിശീലകനായി അനുഭവ സമ്പത്തില്ല. എന്നാല്‍ ശുഭ്മന്‍ ഗില്ലിനെയും അഭിഷേക് ശര്‍മയെയും പോലുള്ള താരങ്ങളുടെ മെന്ററെന്ന നിലയില്‍ യുവി എപ്പോഴും ശ്രദ്ധ നേടിയിട്ടുമുണ്ട്.

മുമ്പ് ഗുജറാത്ത് ടീമിന്റെ മെന്ററായിരുന്ന ഗാരി കിര്‍സ്റ്റന്‍, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത് ഗുജറാത്ത് ടൈറ്റന്‍സ് വിട്ടിരുന്നു. ഇതോടെ ടൈറ്റന്‍സിന്റെ പരിശീലക സംഘത്തില്‍ സമ്പൂര്‍ണ്ണ മാറ്റം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് എട്ടാമതായാണ് ഫിനിഷ് ചെയ്തത്. ആദ്യ രണ്ടു സീസണുകളില്‍ ടീമിനെ നയിച്ച ഹാര്‍ദിക് പാണ്ഡ്യ മുംബൈയിലേക്ക് മടങ്ങിയതോടെ ശുഭ്മന്‍ ഗില്ലിന്റെ കീഴിലായിരുന്നു ഗുജറാത്ത് കഴിഞ്ഞ സീസണ്‍ കളിച്ചത്.

Top