CMDRF

അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ വിജയിക്കുമെന്ന് അശോക് ഗെലോട്ട്

അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ വിജയിക്കുമെന്ന് അശോക് ഗെലോട്ട്
അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ വിജയിക്കുമെന്ന് അശോക് ഗെലോട്ട്

ലക്‌നൗ: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.എല്‍.ശര്‍മ്മ തന്നെ അമേഠിയില്‍ വിജയിക്കുമെന്ന് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. നിലവിലെ എം.പി സ്മൃതി ഇറാനിയെ തോല്‍പ്പിക്കാന്‍ കെ.എല്‍.ശര്‍മ്മ തന്നെ മതിയെന്നും ഗെലോട്ട് പറഞ്ഞു. 40 വര്‍ഷമായിട്ട് അമേഠിക്കാര്‍ക്ക് അറിയാവുന്ന ആളാണ് കെ.എല്‍.ശര്‍മ്മയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി വര്‍ഷങ്ങളായി ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ആളാണ് കെ.എല്‍. ശര്‍മ്മയെന്നും അദ്ദേഹത്തിനെ പോലെയൊരാള്‍ വിജയിക്കേണ്ടത് അനിവാര്യമാണെന്നും അശോക് ഗെലോട്ട് പ്രതികരിച്ചു.

2004 മുതല്‍ തുടര്‍ച്ചായി രാഹുല്‍ ഗാന്ധി മത്സരിച്ചിരുന്ന അമേഠിയില്‍ അപ്രതീക്ഷിതമായാണ് കെ.എല്‍.ശര്‍മ്മ സ്ഥാനാര്‍ത്ഥിയാകുന്നത്. നോമിനേഷന്‍ കൊടുക്കേണ്ട അവസാന ദിനത്തിലാണ് കെ.എല്‍.ശര്‍മ്മയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ അമേഠിയില്‍ മത്സരിച്ചിരുന്ന രാഹുല്‍ ഗാന്ധി റായ്ബറേലിയിലാണ് ഇത്തവണ മത്സരിക്കുന്നത്. നോമിനേഷന്‍ നല്‍കേണ്ട അവസാന ദിനത്തില്‍ തന്നെയാണ് റായ്ബറേലിയിലെ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയേയും പ്രഖ്യാപിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം നടക്കുന്ന മെയ് 20 നാണ് അമേഠിയിലും റായ്ബറേലിയിലും തെരഞ്ഞെടുപ്പ്. രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അശോക് ഗെലോട്ട് പറഞ്ഞു. ബിജെപിയെ ജനങ്ങള്‍ താഴെ ഇറക്കുമെന്നും ഗെലോട്ട് പ്രതികരിച്ചു.

Top