അശോക ചെത്തി

അശോക ചെത്തി
അശോക ചെത്തി

ന്ത്യ, ശ്രീലങ്ക, ബര്‍മ്മ എന്നിവിടങ്ങളില്‍ ധാരാളമായി കണ്ടുവരുന്ന ഒരു നിത്യഹരിതപൂമരമാണ് അശോകം. ഇതിന്റെ തളിരിലകള്‍ക്കു ചുവപ്പു നിറമാണ്. വസന്തകാലത്ത്, കൂടുതല്‍ പുഷ്പിക്കുന്ന ഇതിന്റെ സുഗന്ധമുള്ള പൂക്കള്‍ 7 – 10 സെന്റി മീറ്റര്‍വരെ വിസ്തീര്‍ണ്ണമുള്ള കുലകളായിക്കാണുന്നു. പുഷ്പങ്ങള്‍ വിരിയുമ്പോള്‍, നിറം കടുംഓറഞ്ചാണ് . ക്രമേണ ചുമപ്പാകുന്നു. ഫലങ്ങള്‍ക്ക്, 15 – 25 സെന്റി മീറ്റര്‍ നീളമുണ്ടാകും അതിനുള്ളില്‍ ചാരനിറമുള്ള നാലുമുതല്‍ എട്ടുവരെ കുരുക്കളുണ്ടാകും. അശോകത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീനരേഖ ബി. സി പത്താം നൂറ്റാണ്ടില്‍ രചിച്ചതെന്നു വിശ്വസിക്കുന്ന ചരക സംഹിതയിലാണ്. ആയുര്‍വേദ ഔഷധവര്‍ഗ്ഗീകരപ്രകാരം ശിംബികുലത്തിലുള്‍പ്പെട്ട ഔഷധസസ്യമാണ് അശോകം.

ഈ വൃക്ഷത്തിന്റെ തോലിന്, ഗര്‍ഭപാത്രത്തിന്റെയുള്ളിലെ ചര്‍മ്മത്തെ ഉത്തേജിപ്പിക്കുവാനുള്ള ശേഷിയുണ്ട്, അതിനാല്‍ ആര്‍ത്തവകാലത്തുണ്ടാകാറുള്ള വേദനയില്‍നിന്നു ശമനമുണ്ടാകുവാനുപയോഗിക്കുന്നു. ഗര്‍ഭപാത്രത്തെ ബാധിക്കുന്ന പലരോഗങ്ങളുടേയും ചികിത്സയ്ക്ക്, അശോകത്തില്‍നിന്നു നിര്‍മ്മിച്ച ഔഷധങ്ങള്‍ ഉപയോഗിക്കുന്നു. പ്രസവാനന്തര രക്തസ്രാവം ശമിപ്പിക്കുവാനുള്ള ആധുനിക ഔഷധമായ മീഥൈല്‍ എര്‍ഗോട്ടമൈന്‍, അശോകത്തില്‍ നിന്നാണ് ഉല്പാദിപ്പിക്കുന്നത്. അശോകത്തില്‍നിന്നുല്പാദിപ്പിക്കുന്ന പല ആയുര്‍വേദ ഔഷധങ്ങളും ഒരേഫലം നല്‍കുന്നുണ്ട്. സ്ത്രീരോഗങ്ങള്‍ക്കു പുറമേ പനി, ആന്തരീകാവയവങ്ങളുടെ വീക്കം, അര്‍ശസ്സ്, ത്വക്ക്-രോഗങ്ങള്‍ എന്നിവയിലും ഔഷധമായുപയോഗിക്കാം. നമ്മുടെ വീട്ടുപറമ്പിലും മറ്റ് വിളകള്‍ക്കിടയിലും വളരുന്ന ഔഷധസസ്യമാണിത്. ആരോഗ്യ സംരക്ഷണത്തിനും രോഗനിയന്ത്രണത്തിനും ഇത് പല വിധത്തില്‍ പ്രയോജനപ്പെടുത്താം. അശോകത്തെറ്റിയുടെ പൂക്കള്‍ വെളിച്ചെണ്ണയില്‍ ഇട്ടു കാച്ചി തലയില്‍ തേക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഉത്തമം. ഇതിനു പുറമെ, പൂവ് ചതച്ച് വെളിച്ചെണ്ണയില്‍ ഇട്ട് മൂപ്പിച്ചോ അല്ലെങ്കില്‍ ഉണക്കിപ്പൊടിച്ച് വെളിച്ചെണ്ണ കാച്ചിയോ ശരീരത്തില്‍ തേക്കാം.

Top