CMDRF

ബിരുദദാന ചടങ്ങില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി അശോക സര്‍വകലാശാല വിദ്യാര്‍ഥികള്‍

ബിരുദദാന ചടങ്ങില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി അശോക സര്‍വകലാശാല വിദ്യാര്‍ഥികള്‍
ബിരുദദാന ചടങ്ങില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി അശോക സര്‍വകലാശാല വിദ്യാര്‍ഥികള്‍

ഹരിയാനയിലെ അശോക സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ ഫ്രീ പലസ്തീന്‍ മുദ്രാവാക്യമുയര്‍ത്തി വിദ്യാര്‍ഥികള്‍. സര്‍വകലാശാലക്ക് ഇസ്രായേലുമായുള്ള ബന്ധം വിഛേദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

‘പലസ്തീനെ സ്വതന്ത്രമാക്കുക’ ‘വംശഹത്യ അവസാനിപ്പിക്കുക’ ‘അവരുമായുള്ള ബന്ധം അവസാനിപ്പിക്കൂ’ തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് വിരുദദാന ചടങ്ങിനെത്തിയത്. പലസ്തീൻ ദേശിയതയുടെ പ്രതീകമായ കഫിയ്യ ധരിച്ചാണ് വിദ്യാര്‍ഥികള്‍ വേദിയിലെത്തിയത്. അശോക സര്‍വകലാശാലക്ക് ഇസ്രായേലിലെ തെല്‍ അവീവ് സര്‍വകലാശാലയുമായി അക്കാദമിക് ബന്ധമുണ്ട്.

ഇസ്രായേല്‍ പലസ്തീനില്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് ലോകത്തെ വിവിധ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പലസ്തീനോട് ഐക്യദാര്‍ഢ്യപ്പെട്ടിട്ടുണ്ട്.

Top