കണ്ണൂർ: സിപിഎം പ്രവർത്തകൻ അഷ്റഫിന്റെ കൊലപാതകത്തിൽ പ്രതികൾക്ക് ജീവപര്യന്തം. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളായ നാല് ആർ.എസ്.എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവിനും 5000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
എട്ടുപേർക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് കുറ്റപത്രം നൽകിയത്. ഇതിൽ കേസിൽ ഒന്നു മുതൽ നാല് വരെയുള്ള പ്രതികളായ പ്രനു ബാബു, നിധീഷ്, ഷിജിൽ, ഉജേഷ് എന്നിവരാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടത്. അഞ്ചും ആറും പ്രതികളായ എം.ആർ ശ്രീജിത്ത്, പി.ബിനീഷ് എന്നിവരെ കോടതി വെറുതെ വിട്ടു. ഏഴും എട്ടും പ്രതികളായ ഷിജിൻ, സുജിത്ത് എന്നിവർ വിചാരണയ്ക്ക് മുൻപേ മരിച്ചിരുന്നു.
Also Read: തേങ്കുറുശി ദുരഭിമാനക്കൊല; പ്രതികൾക്ക് ജീവപര്യന്തം
2011 മെയ് 19 നാണ് സി പി എം നേതാവായ അഷ്റഫിനെ പ്രതികൾ വെട്ടി കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധം തീർക്കാൻ ആർഎസ്എസ്-ബിജെപി പ്രവർത്തകർ അഷ്റഫിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.