CMDRF

അശുതോഷ് മറ്റൊരു സൂര്യകുമാര്‍ യാദവ് അല്ല; അശുതോഷിനെ ഞാനുമായി താരതമ്യം ചെയ്യരുത്: സൂര്യകുമാര്‍ യാദവ്

അശുതോഷ് മറ്റൊരു സൂര്യകുമാര്‍ യാദവ് അല്ല; അശുതോഷിനെ ഞാനുമായി താരതമ്യം ചെയ്യരുത്: സൂര്യകുമാര്‍ യാദവ്
അശുതോഷ് മറ്റൊരു സൂര്യകുമാര്‍ യാദവ് അല്ല; അശുതോഷിനെ ഞാനുമായി താരതമ്യം ചെയ്യരുത്: സൂര്യകുമാര്‍ യാദവ്

മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനായി ഒരു തകര്‍പ്പന്‍ ഇന്നിംഗ്‌സ് കളിച്ചിരിക്കുകയാണ് അശുതോഷ് ശര്‍മ്മ. 28 പന്തില്‍ 61 റണ്‍സെടുത്ത താരത്തിന്റെ ഇന്നിംഗ്‌സില്‍ രണ്ട് ഫോറും ഏഴ് സിക്‌സും ഉണ്ടായിരുന്നു. വമ്പന്‍ തകര്‍ച്ചയെ നേരിട്ട പഞ്ചാബിന് വിജയപ്രതീക്ഷകള്‍ നല്‍കിയ പ്രകടനമാണ് അശുതോഷ് പുറത്തെടുത്തത്. പിന്നാലെ താരത്തെ പ്രശംസിച്ച് മുംബൈ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവ് രംഗത്തെത്തി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് ആണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ നേടി നല്‍കിയത്. 53 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം സൂര്യ 78 റണ്‍സെടുത്ത് പുറത്തായി.

അശുതോഷ് മറ്റൊരു സൂര്യകുമാര്‍ യാദവ് അല്ല. ബാറ്റുകൊണ്ട് അയാള്‍ വിസ്മയം തീര്‍ത്തു. ഒരുപക്ഷേ അതൊരു വിജയത്തിലേക്ക് നീങ്ങുമായിരുന്നു. തനിക്കും ഇത്തരം ഇന്നിംഗ്‌സുകള്‍ കളിക്കാനാണ് താല്‍പ്പര്യം. അശുതോഷിന്റെ ബാറ്റിംഗ് താന്‍ ഏറെ ആസ്വദിച്ചു. മത്സരഫലം മാറ്റി മറിക്കുന്ന ഒരു താരമായി അശുതോഷ് മാറുമെന്നും സൂര്യകുമാര്‍ പ്രതികരിച്ചു.

Top