CMDRF

കമന്റേറ്റര്‍മാരെ നിയമം പഠിപ്പിച്ച് അശ്വിന്‍

കമന്റേറ്റര്‍മാരെ നിയമം പഠിപ്പിച്ച് അശ്വിന്‍
കമന്റേറ്റര്‍മാരെ നിയമം പഠിപ്പിച്ച് അശ്വിന്‍

മിഴ്‌നാട് പ്രിമിയര്‍ ലീഗില്‍ ഇന്ത്യന്‍ ഇതിഹാസ സ്പിന്‍ ബൗളര്‍ ആര്‍. അശ്വിനെ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ വെച്ച് റണ്ണൗട്ടാക്കാന്‍ നെല്ലായി സ്‌ട്രൈക്കേഴിസിന്റെ മോഹന്‍ പ്രസാദ് ശ്രമിച്ചിരുന്നു. ഡിണ്ടിഗല്‍ ഡ്രാഗണ്‍സും നെല്ലായി സ്‌ട്രൈക്കേഴ്‌സും തമ്മിലുള്ള മത്സരത്തിനിടയിലായിരുന്നു സംഭവം.

മത്സരത്തിന്റെ 15-ാം ഓവറിലായിരുന്നു സംഭവം. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ വെച്ച് റണ്ണൗട്ടിനുള്ള വാണിങ് കൊടുക്കുകയായിരുന്നു പ്രസാദ്. മുമ്പ് മന്‍കാദിങ് എന്ന പേരിലായിരുന്നു ഈ റണ്ണൗട്ട് അറിയപ്പെട്ടിരുന്നത്. ബാറ്റര്‍മാര്‍ക്ക് അന്യായമായി കിട്ടുന്ന നേട്ടം തടയുന്നതിനാണ് ഈ റണ്ണൗട്ട്. എം.സി.സിയുടെ ക്രിക്കറ്റ് നിയമങ്ങള്‍ ഇതിന് അംഗീകാരവും നല്‍കിയിട്ടുണ്ട്.

എന്നാല്‍ അശ്വിന്‍ ഇവിടെ ഒരു അഡ്വാന്റേജ് എടുക്കാനും ശ്രമിച്ചിട്ടില്ല. ബൗളര്‍ വിക്കറ്റ് വീഴിത്താന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ബാറ്റ് ക്രീസില്‍ തന്നെയുണ്ടായിരുന്നു. അശ്വിന്‍ തന്നെ തന്റെ ‘എക്‌സ്’ അക്കൗണ്ടിലാണ് ഇത് പങ്കുവെച്ചത്. ‘ അവര്‍ക്ക് നിയമം അറിയില്ല’ എന്നും താരം അടിക്കുറിപ്പ് നല്‍കിയിരുന്നു.

ആ സമയത്ത് ‘അശ്വിന്റെ ആയുധം അശ്വിനെതിരെ തന്നെ ഉപയോഗിക്കുകയാണ്’ എന്ന് കമന്റേറ്റര്‍മാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അശ്വിന്‍ അവര്‍ക്ക് നിയമങ്ങളൊന്നുമറിയില്ലെന്ന് പറഞ്ഞത്.

ക്രിക്കറ്റ് അനലിസ്റ്റ് ജോണ്‍സ് പങ്കുവെച്ച പോസ്റ്റിന് മറുപടിയുമായിട്ടായിരുന്നു അശ്വിന്‍ എത്തിയത്. ഈ റണ്ണൗട്ടിന്റെ നിയമം എന്താണെന്നും താരം പോസ്റ്റില്‍ കുറിക്കുന്നുണ്ട്. അശ്വിന് പിന്തുമയുമായി ഒരുപാട് പേരെത്തിയിട്ടുണ്ട്.

അതേസമയം മത്സരത്തില്‍ അശ്വിന്‍ നായകനായ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് പരാജയപ്പെട്ടിരുന്നു. ഡിണ്ടിഗല്‍ ഉയര്‍ത്തിയ 137 റണ്‍സിന്റെ വിജയലക്ഷ്യം നെല്ലായി അനായാസം മറികടക്കുകയായിരുന്നു.

Top