അശ്വിനി കുമാർ വധക്കേസ്; 13 പ്രതികളെ വെറുതെവിട്ടു

പ്രതികളെ വെറുതെവിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ

അശ്വിനി കുമാർ വധക്കേസ്; 13 പ്രതികളെ വെറുതെവിട്ടു
അശ്വിനി കുമാർ വധക്കേസ്; 13 പ്രതികളെ വെറുതെവിട്ടു

കണ്ണൂർ: ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ആർഎസ്എസ് നേതാവുമായിരുന്ന അശ്വിനി കുമാർ വധക്കേസിലെ 13 പ്രതികളെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി മാത്രമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനാലാണ് എൻഡിഎഫ് പ്രവർത്തകരായ 13 പ്രതികളെ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്.

മൂന്നാം പ്രതി ചാവശ്ശേരി സ്വദേശി എം വി മർഷൂക്ക് മാത്രമാണ് കുറ്റക്കാരൻ. ഇയാൾക്കുള്ള ശിക്ഷ 14ന് വിധിക്കും. അതേസമയം, 13 പ്രതികളെ വെറുതെവിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു. അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും പ്രോസിക്യുഷൻ പറഞ്ഞു.

Top