അശ്വിനി കുമാർ വധക്കേസ്: പ്രതിക്ക് ജീവപര്യന്തം

കേസിലെ പ്രതികളായ പതിമൂന്ന് എൻഡിഎഫ് പ്രവർത്തകരെ കോടതി വെറുതെ വിട്ടിരുന്നു.

അശ്വിനി കുമാർ വധക്കേസ്: പ്രതിക്ക് ജീവപര്യന്തം
അശ്വിനി കുമാർ വധക്കേസ്: പ്രതിക്ക് ജീവപര്യന്തം

കണ്ണൂർ: അശ്വിനി കുമാർ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി. മൂന്നാം പ്രതി മർഷൂക്കിനാണ് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. അതേസമയം കേസിലെ പ്രതികളായ പതിമൂന്ന് എൻഡിഎഫ് പ്രവർത്തകരെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു.

കേസിൽ മൂന്നാം പ്രതി മർഷൂക്ക് മാത്രമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയതുകൊണ്ടാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. എന്നാൽ അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്നും മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും ഇതിൽ പ്രൊസിക്യൂഷൻ പ്രതികരിച്ചിരുന്നു.

Top