CMDRF

എ.എസ്.ഐയെയും ഭാര്യയെയും മകൻ തലയ്ക്കടിച്ചുകൊന്നു

മകൻ ആത്മഹത്യ ചെയ്ത നിലയിൽ

എ.എസ്.ഐയെയും ഭാര്യയെയും മകൻ തലയ്ക്കടിച്ചുകൊന്നു
എ.എസ്.ഐയെയും ഭാര്യയെയും മകൻ തലയ്ക്കടിച്ചുകൊന്നു

കാഞ്ഞിരപ്പള്ളി : എ.എസ്.ഐയെയും ഭാര്യയെയും തലയ്ക്കടിച്ചുകൊന്ന്‌ മകൻ ആത്മഹത്യ ചെയ്ത നിലയിൽ. കാഞ്ഞിരപ്പള്ളി പാറത്തോട് ചിറയിൽ പൂന്തോട്ടത്തിൽ റിട്ടേർഡ് എ.എസ്.ഐ, സോമനാഥൻ നായർ, ഭാര്യ സരസമ്മ എന്നിവരെ കൊല്ലപ്പെട്ട നിലയിലും മകൻ സോമനാഥനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നുവെന്ന്‌ പോലീസ് അറിയിച്ചു.

മൂന്നുദിവസമായി ഇവരെ പുറത്ത് കാണാഞ്ഞതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിൽ പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം അനിൽ കുമാറിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Top