കേരളത്തിലെ വാർത്താ ചാനലുകൾ തമ്മിലുള്ള തേരോട്ടത്തിൽ പുതിയ കണക്കുകൾ പുറത്ത് വന്നപ്പോഴും കിരീടം കൈവിടാതെ ഏഷ്യാനെറ്റ് ന്യൂസ്. കഴിഞ്ഞ തവണ 95.98 ലെത്തിയ പോയിന്റ് ഇത്തവണ 91.48 ആയി കുറഞ്ഞെങ്കിലും സ്ഥാനം കൈവിട്ടിട്ടില്ല. രണ്ടാം സ്ഥാനം കൈവിടാതെ തൊട്ട് പിന്നിൽ 77.86 പോയിന്റുമായി റിപ്പോർട്ടറും മൂന്നാം സ്ഥാനം കൈവിടാതെ 62.89 പോയിന്റുമായി ട്വന്റി ഫോർ ന്യൂസുമുണ്ട്.
86.43 എന്നപോയിന്റിൽ നിന്നുമാണ് 77.86 എന്ന പോയിന്റിലേക്കുള്ള റിപ്പോർട്ടർ ചാനലിന്റെ വീഴ്ച്ച. 71.02 ലായിരുന്ന ട്വന്റി ഫോർ ന്യൂസും 62.89 ലേക്കെത്തി എന്നതും ശ്രദ്ധേയമാണ്. മനോരമാ ന്യൂസ് 48.33 പോയിന്റുമായി നാലാം സ്ഥാനത്തും, 35.05 പോയിന്റുമായി മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുമാണുള്ളത്.
Also Read: ഏഷ്യാനെറ്റ് ന്യൂസ് മുന്നിൽ തന്നെ, തൊട്ട് പിന്നിൽ റിപ്പോർട്ടർ
21. 61 പോയിന്റുമായി ജനം ടിവി ആറാം സ്ഥാനം നിലനിർത്തുമ്പോൾ കഴിഞ്ഞ പ്രാവിശ്യത്തെക്കാൾ ഒരു പോയിന്റ് കുറഞ്ഞ് 20.39 പോയിന്റുകളോടെ കൈരളി ടിവി പട്ടികയിൽ ഏഴാമതാണ്. 13.32 പോയിന്റോടെ ന്യൂസ് 18 എട്ടാമതും, 10.64 പോയിന്റോടെ മീഡിയാ വൺ ഒമ്പതാം സ്ഥാനത്തുമാണെത്തിനിൽക്കുന്നത്.